പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച പ്രതി പിടിയിൽ
കൊല്ലം : പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ ഹോസ്പിറ്റൽ ജീവനക്കാരൻ പോലീസ് പിടിയിലായി. ആശ്രാമം ഇഎസ്‌ഐ ഹോസ്പിറ്റൽ ജീവനക്കാരനായ തിരുവനന്തപുരം പൂന്തുറ പള്ളി സ്ട്രീറ്റിൽ സൈനുലാബുദ്ദീൻ മകൻ മിക്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ കൂട്ടിരിപ്പിനായി എത്തിയ 16 വയസ്സുകാരിയെ ഹോസ്പിറ്റൽ ജീവനക്കാരനായ പ്രതി കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി കൊല്ലം ഈസ്റ്റ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യ്തിരിക്കുന്നത്. കൊല്ലം എസിപി ഷാജിയുടെ നിർദ്ദേശാനുസരണം ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ജയശങ്കറിന്റെ നേതൃത്വത്തിൽ എസ്‌ഐ ഷൈജു എ.എസ്.ഐ റാണി, സിപിഒ മാരായ അജയകുമാർ, മുരുകേഷ്, അൻഷാദ്, പ്രമോദ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.