ഒരു ഫോൺ വിളിക്കെങ്കിലും, ഒരു അന്വേഷണത്തിനെങ്കിലും കാത്തിരുന്നിട്ടുണ്ടാകില്ലേ ആ അധ്യാപിക? അഞ്ചു ദിവസത്തോളം വീട്ടിൽ മരിച്ചുകിടന്നിട്ടും ആരും വിവരമറിയാതെ പോയി എന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ആലപ്പുഴ സ്വദേശിനി പൂർണിമ ജെ. പ്രകാശ് (45) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത ഏറെ വേദനയോടെയാണ് കേരളം കേട്ടത്.
പൂജപ്പുര ചാടിയറ ലൈനിലെ വീട്ടിലായിരുന്നു പൂർണിമ താമസിച്ചിരുന്നത്. ദിവസങ്ങളായി അവധിയിലായിരുന്ന അധ്യാപികയുടെ അവധി ബുധനാഴ്ച അവസാനിച്ചിട്ടും കോളജിൽ എത്തിയില്ല. തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു.
വീട്ടിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് പൂർണിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
അവിവാഹിതയായ പൂർണിമയ്ക്ക് അടുത്ത ബന്ധുക്കൾ ജീവിച്ചിരിപ്പില്ലെന്നാണ് വിവരം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പക്ഷേ, ഈ വാർത്ത നമ്മളോട് ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്…
നമ്മുടെ ജീവിതത്തിൽ കുടുംബം എന്ന ബന്ധത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അടുത്ത സുഹൃത്തുക്കളെന്ന് കരുതുന്നവർക്ക് പരസ്പരം ഒന്ന് അന്വേഷിക്കാൻ പോലും സമയമില്ലാതായോ?
ഒരാൾ കുറച്ചു ദിവസമായി ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ പോലും അന്വേഷിക്കേണ്ടതല്ലേ? പതിവായി കാണുന്ന ഒരാൾ ദിവസങ്ങളോളം കാണാതായാൽ അതിന്റെ കാരണം തിരക്കേണ്ടതല്ലേ?
ഇന്ന് പലരും ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവരെപ്പോലും അറിയുന്നില്ല. അയൽവാസിയുടെ പേര് പോലും അറിയാത്ത ജീവിതരീതിയിലേക്ക് നമ്മൾ മാറുകയാണ്. ബന്ധങ്ങൾ സോഷ്യൽ മീഡിയയിലെ സന്ദേശങ്ങളിലും ആശംസകളിലും മാത്രം ഒതുങ്ങിപ്പോകുന്നുണ്ടോ?
പണവും ജോലിയും തിരക്കുകളും ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, മനുഷ്യർ തമ്മിലുള്ള കരുതലും സ്നേഹവും നഷ്ടപ്പെട്ടാൽ പിന്നെ എന്താണ് ജീവിതത്തിനുള്ള അർഥം?
ഒരാൾക്ക് വലിയ സഹായങ്ങളൊന്നും വേണ്ടിവരണമെന്നില്ല. ദിവസത്തിൽ ഒരു ഫോൺ വിളി, ഒരു ചെറിയ അന്വേഷണം, ഒരു സ്നേഹമുള്ള വാക്ക്… ചിലപ്പോൾ ഇതൊക്കെയാണ് ഒരാൾക്ക് ഏറ്റവും വലിയ ആശ്വാസം.
പൂർണിമയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ.
നമ്മുടെ മാറിയ കുടുംബ, സാമൂഹിക, സൗഹൃദ ബന്ധങ്ങളുടെ നേർചിത്രമാണോ ഈ സംഭവം? കേരളം വളരുകയാണ് ഓരോരുത്തരുടെ നിലനിൽപ്പിനായ് മാത്രം. എത്ര ശതമാനം ആളുകൾ ഇങ്ങനെ സഹായത്തിനായ് എത്തുന്നു. സഹായത്തിനായ് വിളിച്ചാൽ ചിലപ്പോൾ മറ്റെന്തെങ്കിലും സംഭവിക്കും. പേടിച്ചും ആത്മാഅഭിമാനവും പലപ്പോഴും ആരെയും വിളിക്കാൻ തയ്യാറാകില്ല. ഓരോ ജില്ലയിലും ഇതിനായ് ഗ്രൂപ്പ് ആരംഭിക്കണം. ലാഭവിഹിതം വേണ്ടാത്തവരുടെ ഗ്രൂപ്പ്. സഹായത്തിനായ് വിളിച്ചാൽ കഴിയുന്ന സഹായം ചെയ്യാൻ കഴിവുള്ളവർ ഉണ്ടാകട്ടെ ഞാനും ഒപ്പം ചേരാം
9496615408
സുകേശൻ ചൂലിക്കാട്
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

