0%
Thu, 26 Nov 2026 12:21 AM
News12 India Malayalam
ലൈവ് ന്യൂസ്
NEW38 മിനിറ്റ് മുമ്പ്പെൻഷൻ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം – പെൻഷൻ കൗൺസിൽNEW49 മിനിറ്റ് മുമ്പ്ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം1 മണിക്കൂർ മുമ്പ്അമേരിക്ക യുദ്ധം തുടരും . ജനുവരി വരെ യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ട്രംപ്.2 മണിക്കൂർ മുമ്പ്താങ്ക്സ്‌ഗിവിങ് യാത്രാ തിരക്കിനിടെ ഒഹെയർ വിമാനത്താവളത്തിൽ റഡാർ തകരാർ; നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു2 മണിക്കൂർ മുമ്പ്ചിക്കാഗോയിൽ നാളെ താങ്ക്സ്‌ഗിവിങ് പരേഡ്; ഡൗൺടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു.2 മണിക്കൂർ മുമ്പ്കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തുന്നു.6 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..6 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.9 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.10 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
Palakkadu

പെൻഷൻ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം – പെൻഷൻ കൗൺസിൽ

അക്ഷര വലിപ്പം

ശ്രീകൃഷ്ണപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ശ്രീകൃഷ്ണപുരം മണ്ഡലം സമ്മേളനം കരിമ്പുഴ യു. മാധവൻ സ്മാരക ഹാളിൽ നടന്നു. മണ്ഡലം പ്രസിഡന്റ് പി. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. എൻ . ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ. ഹരിദാസൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എൻ. കെ. സതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രവീന്ദ്രൻ പി അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ചെല്ലമ്മ ലൂക്കോസ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കണ്ടയിൽ നാരായണൻ എന്നിവർ സംസാരിച്ചു.

പെൻഷൻ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുക, സർക്കാർ ഉത്തരവായ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിന്റെ മുന്നിൽ ഉന്നയിച്ചു.

സമ്മേളനം പുതിയ ഭാരവാഹികളായി പ്രസിഡന്റ് എ. ഹരിദാസൻ, വൈസ് പ്രസിഡന്റ് പി . സുബ്രഹ്മണ്യൻ, സെക്രട്ടറി എൻ. കെ. സതീഷ്, ജോയിന്റ് സെക്രട്ടറി രവീന്ദ്രൻ പി , ട്രഷറർ കെ. നാരായണൻ എന്നിവരടങ്ങുന്ന ഒമ്പതംഗ മണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം