0%
Thu, 26 Nov 2026 12:33 AM
News12 India Malayalam
ലൈവ് ന്യൂസ്
NEW50 മിനിറ്റ് മുമ്പ്പെൻഷൻ പരിഷ്കരണം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം – പെൻഷൻ കൗൺസിൽ1 മണിക്കൂർ മുമ്പ്ഇന്ത്യ ഉൾപ്പെടെ 14 വ്യാപാര പങ്കാളികൾക്ക് പുതിയ തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം1 മണിക്കൂർ മുമ്പ്അമേരിക്ക യുദ്ധം തുടരും . ജനുവരി വരെ യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം തയ്യാറാക്കി വച്ചിട്ടുണ്ടെന്നും ട്രംപ്.2 മണിക്കൂർ മുമ്പ്താങ്ക്സ്‌ഗിവിങ് യാത്രാ തിരക്കിനിടെ ഒഹെയർ വിമാനത്താവളത്തിൽ റഡാർ തകരാർ; നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു2 മണിക്കൂർ മുമ്പ്ചിക്കാഗോയിൽ നാളെ താങ്ക്സ്‌ഗിവിങ് പരേഡ്; ഡൗൺടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു.2 മണിക്കൂർ മുമ്പ്കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തുന്നു.6 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..6 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.9 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.10 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
Crime News

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനം: ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് സ‌സ്‌പെൻഷൻ.

അക്ഷര വലിപ്പം

കൊല്ലങ്കോട്: സിപിഎം മുതലമട ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കളുടെ പരസ്യ മദ്യപാനം. മദ്യപിക്കുന്നവരെ പ്രവർത്തകർ ചോദ്യംചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ ജില്ലാ കമ്മിറ്റി സസ്‌പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷ്, ഒപ്പമുണ്ടായിരുന്ന റഷീദ്, സൂര്യപ്രകാശ് എന്നിവർക്കെതിരെയാണ് നടപടി.

കഴിഞ്ഞദിവസം മുതലമട ഒന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫീസിലെ പരസ്യ മദ്യപാനം. ഇതിനെ കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ സിയാവുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം കെ വിനേഷ് ഉൾപ്പെടെയുള്ളവരും ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.പിന്നാലെ ഇരുക്കൂട്ടരും തമ്മിൽ വാക്കുത‌ർക്കത്തിലേർപ്പെടുന്നതും ലോക്കൽ സെക്രട്ടറി ബ്രിജേഷ് പ്രവർ‌ത്തകരെ പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന സംഭവവും നേതാക്കൾക്കെതിരായ പ്രവർത്തകരുടെ പരസ്യപ്രതിഷേധവും സിപിഎമ്മിന് പ്രാദേശികതലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം