0%
Wed, 25 Nov 2026 10:21 PM
News12 India Malayalam
ലൈവ് ന്യൂസ്
NEW11 മിനിറ്റ് മുമ്പ്താങ്ക്സ്‌ഗിവിങ് യാത്രാ തിരക്കിനിടെ ഒഹെയർ വിമാനത്താവളത്തിൽ റഡാർ തകരാർ; നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടുNEW14 മിനിറ്റ് മുമ്പ്ചിക്കാഗോയിൽ നാളെ താങ്ക്സ്‌ഗിവിങ് പരേഡ്; ഡൗൺടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു.NEW38 മിനിറ്റ് മുമ്പ്കിടുക്കാച്ചി അളിയൻ *എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയേറ്ററിൽ എത്തുന്നു.4 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..4 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.7 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.8 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.9 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.10 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍11 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു
Chickago

ചിക്കാഗോയിൽ നാളെ താങ്ക്സ്‌ഗിവിങ് പരേഡ്; ഡൗൺടൗണിൽ ഗതാഗത നിയന്ത്രണങ്ങൾ ആരംഭിച്ചു.

അക്ഷര വലിപ്പം

ചിക്കാഗോ: അമേരിക്കയിലെ താങ്ക്സ്‌ഗിവിങ് ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ
നടക്കുന്ന 92-ാമത് വാർ্ষിക താങ്ക്സ്‌ഗിവിങ് പരേഡ് നവംബർ 26 വ്യാഴാഴ്ച
നടക്കും. പരേഡിന് മുന്നോടിയായി ഡൗൺടൗൺ ചിക്കാഗോയിലെ വിവിധ റോഡുകളിൽ
ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

വ്യാഴാഴ്ച രാവിലെ 7.45ന് ഐഡാ ബി. വെൽസ് ഡ്രൈവിന്റെയും സ്റ്റേറ്റ്
സ്ട്രീറ്റിന്റെയും കവലയിൽനിന്ന് ആരംഭിക്കുന്ന പരേഡ് സ്റ്റേറ്റ്
സ്ട്രീറ്റിലൂടെ വടക്കോട്ട് സഞ്ചരിച്ച് റാൻഡോൾഫ് സ്ട്രീറ്റിൽ സമാപിക്കും.
രാവിലെ പത്തുമണിവരെയാണ് ആഘോഷ പരിപാടികൾ.

ചിക്കാഗോ ബെയേഴ്സിന്റെ മുൻ താരമായ ചാൾസ് ‘പീനട്ട്’ ടിൽമാനാണ് ഇത്തവണ
പരേഡിന് ഗ്രാൻഡ് മാർഷലായി നേതൃത്വം നൽകുന്നത്. മൂവായിരത്തിലധികം
കലാകാരന്മാരും വിവിധ സംഘങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന പരേഡ് നേരിൽ
കാണാൻ 20,000ത്തിലധികം ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഭീമാകാരമായ ബലൂണുകൾ, അലങ്കരിച്ച ഫ്ലോട്ടുകൾ, മാർച്ചിങ് ബാൻഡുകൾ,
നൃത്തപരിപാടികൾ, കുതിരപ്പട എന്നിവ പരേഡിന് മാറ്റുകൂട്ടും. ഇത്തവണ
പ്രത്യേകം രൂപകൽപ്പന ചെയ്ത പുതിയ ഫ്ലോട്ടിലായിരിക്കും സാന്താക്ലോസിന്റെ
വരവ്.

പരേഡിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ പത്തുമണി മുതൽ
വാഷിങ്ടൺ സ്ട്രീറ്റിനും റാൻഡോൾഫ് സ്ട്രീറ്റിനും ഇടയിലുള്ള സ്റ്റേറ്റ്
സ്ട്രീറ്റ് അടച്ചിടും. വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ കൂടുതൽ റോഡുകളിൽ
ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. പ്രധാന പരേഡ് പാതയിൽ രാവിലെ ആറുമണി
മുതൽ പതിനൊന്നുമണി വരെ വാഹനഗതാഗതം അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ
നിയന്ത്രണങ്ങൾ അവസാനിക്കും.

ഡൗൺടൗണിലേക്ക് എത്തുന്നവർ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത
സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശിക്കുന്നു.
പരേഡിനെത്തുടർന്ന് നിരവധി CTA ബസ് സർവീസുകളുടെ റൂട്ടുകളിലും താൽക്കാലിക
മാറ്റങ്ങളുണ്ടാകും.

പരേഡ് പൊതുജനങ്ങൾക്ക് സൗജന്യമായി നേരിൽ കാണാം. രാവിലെ എട്ടുമണി മുതൽ
പത്തുമണി വരെ CBS Chicago പരേഡ് തത്സമയം സംപ്രേഷണം ചെയ്യും. Paramount+,
Pluto TV, CBS Chicago യൂട്യൂബ് ചാനൽ എന്നിവയിലൂടെയും പരിപാടികൾ തത്സമയം
കാണാം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം