Abu Dhabi hosted US-mediated peace talks between Ukraine and Russia. The US side included special envoys Jared Kushner and Steve Witkoff and Secretary of State Marco Rubio. Ukraine’s delegation was led by Rustem Umerov, and Russia’s included Deputy Foreign Minister Sergei Ryabkov.
US envoys said the aim goes beyond a ceasefire, to a “new security framework” for long-term stability among Russia, Ukraine and NATO allies. Moscow had asked for a formal US-Ukraine-Russia format. Representatives of NATO, the European Commission, the UK, France, Germany and Italy held coordination meetings with Ukrainian and US envoys beforehand.
On the battlefield, military assessments say Russia has reduced its assault volume along the eastern front, especially near Slovyansk, while Ukraine counterattacks south of the Siverskyi Donets River. In Ukraine, drone and missile strikes on power grid nodes have caused rolling blackouts in several regions, affecting more than 600,000 residents.
അബുദാബിയിൽ യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾ നടന്നു; യുഎസ് ആണ് മധ്യസ്ഥത വഹിക്കുന്നത്. പ്രത്യേക ദൂതൻമാരായ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യുഎസ് സംഘത്തിലുണ്ട്. യുക്രെയ്ൻ സംഘത്തെ റസ്തം ഉമെറോവ് നയിക്കുന്നു; റഷ്യൻ സംഘത്തിൽ ഉപ വിദേശകാര്യ മന്ത്രി സെർഗെയ് റിയാബ്കോവ് ഉൾപ്പെടുന്നു.
വെടിനിർത്തലിനപ്പുറം, റഷ്യ, യുക്രെയ്ൻ, നാറ്റോ സഖ്യകക്ഷികൾ എന്നിവർക്കിടയിൽ ദീർഘകാല സ്ഥിരതയ്ക്കായി യൂറോപ്പിൽ “പുതിയ സുരക്ഷാ ചട്ടക്കൂട്” രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യുഎസ് ദൂതൻമാർ പറഞ്ഞു. യുഎസ്-യുക്രെയ്ൻ-റഷ്യ ത്രികക്ഷി ഫോർമാറ്റ് വേണമെന്ന് മോസ്കോ ആവശ്യപ്പെട്ടിരുന്നു. നാറ്റോ, യൂറോപ്യൻ കമ്മീഷൻ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവയുടെ പ്രതിനിധികൾ ചർച്ചയ്ക്കു മുമ്പ് യുക്രെയ്ൻ, യുഎസ് ദൂതൻമാരുമായി ഏകോപന യോഗങ്ങൾ നടത്തി.
യുദ്ധമുഖത്ത്, കിഴക്കൻ മേഖലയിൽ, പ്രത്യേകിച്ച് സ്ലോവ്യാൻസ്ക് ഭാഗത്ത്, റഷ്യ ആക്രമണം താൽക്കാലികമായി കുറച്ചതായി സൈനിക വിലയിരുത്തലുകൾ പറയുന്നു. സിവേർസ്കി ഡോണറ്റ്സ് നദിക്ക് തെക്ക് യുക്രെയ്ൻ പ്രത്യാക്രമണം നടത്തുന്നു. വൈദ്യുതി ഗ്രിഡുകൾക്കു നേരെയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തുടർന്ന് യുക്രെയ്നിലെ പല മേഖലകളിലും ലോഡ് ഷെഡ്ഡിങ് തുടരുന്നു; ആറു ലക്ഷത്തിലധികം പേരെ ബാധിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

