ബേക്കൽ ബീച്ച് ഫെസ്റ്റ് 2026 ലോഗോജില്ലാ കളക്ടർ ശ്രീ ധന്യ സുരേഷ് ജില്ലാ കളക്ടറുടെ ചേമ്പറിൽ പ്രകാശനം ചെയ്യുന്നു കെ നീലകണ്ഠൻ എംഎൽഎ സംഘാടകസമിതി ഭാരവാഹികൾ എന്നിവർ സമീപം.
കാസറഗോഡ്:ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2K26ന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ. നീലകണ്ഠൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് ലോഗോ പ്രകാശനം നിർവഹിച്ചു.
ബേക്കൽ ബീച്ച് ഫെസ്റ്റ് ചീഫ് കോർഡിനേറ്റർ ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, സുകുമാരൻ പൂച്ചക്കാട്, ഹരീഷ്. ബി. നമ്പ്യാർ, റൗഫ് ബാവിക്കര, ബി. ബാലകൃഷ്ണൻ, ഷംസുദ്ദീൻ ഓർബിറ്റ്, ബി.ടി. രമേശ്, പി. സുനിൽകുമാർ, അനസ് മുസ്തഫ, രാജേഷ് പള്ളിക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ 2026നായി ലോഗോ ക്ഷണിച്ചിരുന്നു ഇതിലേക്ക് നൂറോളം എൻട്രികൾ ലഭിച്ചിരുന്നു. ഇവയിൽ നിന്ന് ആശു കാഞ്ഞങ്ങാട് രൂപകൽപന ചെയ്ത ലോഗോ വിദഗ്ധ സമിതിയാണ് തിരഞ്ഞെടുത്തത്. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ഇ.എ. ബക്കർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സാജിദ് മൗവ്വൽ, കലാ-സാംസ്കാരിക കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് എന്നിവരടങ്ങിയതായിരുന്നു സമിതി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

