ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനം
നവംബർ 27ന് വൈകിട്ട് നാലിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി യോഗം ചേർന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.
പ്രോഗ്രാം, റിസപ്ഷൻ, സ്റ്റേജ് അറേഞ്ച്മെന്റ്, മൊമെന്റോ, വിളംബരജാഥ തുടങ്ങി വിവിധ സബ് കമ്മിറ്റികൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം കലാമുദ്ദീൻ, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു,
ശുചിത്വ മിഷൻ കോ ഓർഡനേറ്റർ കെ.എസ് സജീഷ്, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
അന്താരാഷ്‌ട്ര മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 5 ന്
അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രണ്ടാംഘട്ട സംഘാടക സമിതി യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. നവംബർ 29ന് നടക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റുകൾ നവംബർ 27, 28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ അവലോകനവും നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിനി തോമസ്, സൽമ മോയിൻ, ഗിരിജാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,
സോയിൽ സർവെ അസിസ്റ്റൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ്, സോയിൽ സർവെ ഡെപ്യൂട്ടി ഡയറക്ടർ സി.ബി ദീപ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഇ എൽ സി മത്സരം 2026: ജില്ലാതല വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ( ഇ എൽ സി) മുഖേന കോളേജ്, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ രചനാ മത്സരങ്ങളിലെ ജില്ലാതല വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ കളക്ടർ വി. ചെൽസാസിനി വിതരണം ചെയ്തു.
വിദ്യാർത്ഥികൾ സമൂഹത്തിലെ പ്രശ്നങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനായി മുന്നോട്ട് വരികയും വേണമെന്ന് കളക്ടർ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങളിൽ സാധ്യമായ എല്ലാ പരിഹാരങ്ങളും നടപ്പിലാക്കുമെന്നും കലക്ടർ പറഞ്ഞു.
ജില്ലാതല ഉപന്യാസ രചനാ മത്സരത്തിൽ പുൽപ്പള്ളി വിജയ എച്ച്.എസ്.എസിലെ എം.എസ്. ദേവനന്ദ ഒന്നാം സ്ഥാനം നേടി. കല്ലോടി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ എസ്.പി. ഷിയ, ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസിലെ നിതാര സാബു എന്നിവർ രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ കെ. ബഹീജ് അംജാദ് ഒന്നാം സ്ഥാനവും പൂമല സി.പി.ജി.എസ്.എസ്.ഡബ്ല്യുവിലെ ഐലിൻ മരിയ അബി രണ്ടാം സ്ഥാനവും നേടി.
ജില്ലാതല ക്വിസ് മത്സരത്തിൽ പനമരം ജി.എച്ച്.എസ്.എസിലെ അമ്റിൻ ഫസാൻ, തരിയോട് ജി.എച്ച്.എസ്.എസിലെ പി. കീർത്തന എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാനന്തവാടി ജി വി എച്ച് എസ് എസിലെ മാർട്ടിൻ തോമസ് രണ്ടാം സ്ഥാനവും നേടി. കോളേജ് വിഭാഗത്തിൽ ബത്തേരി സെന്റ് മേരീസ് കോളേജിലെ സി. ഹിബാൻ ഒന്നാം സ്ഥാനവും മാനന്തവാടി കെ.യു.സി.യിലെ ടി. ആദിൽ രണ്ടാം സ്ഥാനവും നേടി. നിയോജക മണ്ഡലതലങ്ങളിൽ 210 വിദ്യാർത്ഥികളും ജില്ലാതലത്തിൽ 60 വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു. ജില്ലാതലത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജു അധ്യക്ഷനായി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ കെ. മനോജ് കുമാർ, സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടർ ജയശ്രീ വാര്യർ, ജില്ലാ സ്വീപ്പ് നോഡൽ ഓഫീസർ പി.യു. സിതാര, ഇ.എൽ.സി. ജില്ലാ കോ ഓർഡിനേറ്റർ സിനീഷ് ജോസഫ്, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

