0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Kerala

വയനാട് വാർത്തകൾ ചുരുക്കത്തിൽ.അങ്കണവാടി കലോത്സവം കളിചിരിമേളം 2026 സംഘടിപ്പിച്ചു.

അക്ഷര വലിപ്പം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കലോത്സവം ‘കളിചിരിമേളം 2026’ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ അസ്മ ഉദ്ഘാടനം ചെയ്തു. 16-ാം മൈൽ ക്രിസ്തുരാജ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവത്തിൽ പഞ്ചായത്തിലെ 31 അങ്കണവാടികളിൽ നിന്നായി 300ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് പിന്തുണയുമായി രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി.
വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷനായ പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണ്ടിയാൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സാജിത നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി പി.എം രാകേഷ് ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീവി, യു.സി അമ്പിളി, ജനപ്രതിനിധികൾ അങ്കണവാടി വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

ബാലസഭ കലോത്സവം നടത്തി

നെന്മേനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബാലസഭ കലോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ് അധ്യക്ഷയായ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ ആത്താർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജയ മുരളി, വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നൂറ്റമ്പതോളം പേർ പങ്കെടുത്ത കലോത്സവത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വേദിയായി ബാലസഭ കലോത്സവം മാറി.

വികസിത് ഭാരത് യൂത്ത് പാർലമെന്റ്: പ്രസംഗ മത്സരത്തിൽ അസിൻ പി. ജോയി വിജയി

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് വയനാടിന്റെയും മാനന്തവാടി ഗവ കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തിൽ വികസിത് ഭാരത് യൂത്ത് പാർലമെന്റ് പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ അസിൻ പി. ജോയി ഒന്നാം സ്ഥാനവും അഞ്ജലി കൃഷ്ണ രണ്ടാം സ്ഥാനവും സന ഹുസൈൻ മൂന്നാം സ്ഥാനവും നേടി. മൂന്ന് പേരും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
എം.എൽ.എ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സിനുമോൾ തോമസ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ്, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ. ഷിജി, പ്രോഗ്രാം ഓഫീസർ കെ.എസ് വിജയലക്ഷ്മി, മൈ ഭാരത് പ്രതിനിധികളായ കെ.എ.അഭിജിത്ത്, ജിതിൻ ബാബു, നാഷണൽ യൂത്ത് വളണ്ടിയർമാരായ ടി.ബി ഷിബിൻ, വി.എസ്.അഭിനന്ദ്, വിദ്യാർഥി പ്രതിനിധി മുഫീദ, പ്രജിത്ത് പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 27ന് അവസരം

ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് നവംബർ 27ന് അന്തിമ അവസരം നൽകും. നവംബർ 11 മുതൽ രണ്ടു ഘട്ടങ്ങളായി പരിശോധനയ്ക്ക് അവസരം നൽകിയിരുന്നെങ്കിലും ഹാജരാകാൻ കഴിയാത്തവർക്കാണ് അവസാന അവസരം അനുവദിച്ചിരിക്കുന്നത്. പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾ അപേക്ഷയിൽ നൽകിയ വിവരങ്ങൾ തെളിയിക്കുന്നതിനുള്ള എല്ലാ അസൽ രേഖകളും പകർപ്പുകളും അപേക്ഷയുടെ പ്രിന്റൗട്ടും സഹിതം നവംബർ 27ന് രാവിലെ 10ന് കളക്ടറേറ്റിലെ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ :04936 206267

ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷൻ: പരിശോധന 25ന്

കൽപ്പറ്റ നഗരസഭാ പരിധിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഹാൾട്ടിംഗ് പ്ലേസ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ പരിശോധനയിൽ പങ്കെടുക്കാൻ കഴിയാത്ത വാഹനങ്ങൾക്കായി നവംബർ 25ന് വീണ്ടും പരിശോധന നടത്തും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മുണ്ടേരി മുനിസിപ്പൽ ഹാളിലാണ് പരിശോധന. രജിസ്ട്രേഷൻ ഫോറം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പും വാഹനത്തിന്റെ മറ്റ് രേഖകളും സഹിതം വാഹനവുമായി എത്തണം.

കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നു

കൽപ്പറ്റ കുടുംബകോടതിയിൽ അഡീഷണൽ കൗൺസലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. കൂടാതെ ഫാമിലി കൗൺസലിങ്ങിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സ്ത്രീകൾക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷകൾ ജഡ്ജ്, കുടുംബകോടതി, കൽപ്പറ്റ, പിൻ 673122 എന്ന വിലാസത്തിൽ ഡിസംബർ 14നകം നൽകണം. ഫോൺ : 04936-203630, വെബ് സൈറ്റ് fckpt@kerala.gov.in

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (നവംബർ 24) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പനമരം കെഎസ്ഇബി പരിധിയിലെ പരക്കുനി, പരിയാരം, മഞ്ചേരി പരക്കുനി പ്രദേശങ്ങളിൽ ഇന്ന് (നവംബർ 24) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി
മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

ഇ-ദർഘാസ് ക്ഷണിച്ചു

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിൽ ടെലി റിപ്പോർട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ഇ-ദർഘാസ് ക്ഷണിച്ചു. ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചുവരെ ദർഘാസുകൾ സമർപ്പിക്കാം. വെബ്സൈറ്റ് :https://etenders.keral.gov.in/nicgep/app
ഫോൺ: 04935 240264.

ക്വട്ടേഷൻ ക്ഷണിച്ചു

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ജില്ലാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്കായി ഒരു വർഷത്തേക്ക് കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 2021 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡലും ടാക്സി രജിസ്ട്രേഷനുമുള്ള വാഹനങ്ങളാണ് പരിഗണിക്കുക. ക്വട്ടേഷൻ നവംബർ 28ന് ഉച്ചയ്ക്ക് 12നകം ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ :04936 203223.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം