മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരെ ഇറാൻ ലക്ഷ്യമിടുകയാണ്.വാഷിങ്ടണിൽ സ്ഫോടനം നടത്തുകയാണ് ലക്ഷ്യം. രാസായുധ പ്രയോഗം നടത്തുകയാണ് ലക്ഷ്യം. സൈബർ അറ്റാക്ക് നടത്തുന്നതിനും ശ്രദ്ധിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.മധ്യേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികർക്ക് നേരെ ഇറാൻ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നുണ്ട്.എന്നാൽ ഭീഷണി നേരിടാൻ അമേരിക്ക ശക്തമായ നീക്കം നടത്തുന്നുണ്ട് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്തിനെ മിലിട്ടറി ക്വാർട്ടേഴ്സിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.എന്നാൽ ഇറാനെ സംബന്ധിച്ച് ശക്തമായ അവസാന തിരിച്ചടി നൽകുക എന്നതാണ് അവർ ആഗ്രഹിക്കുന്നത്.ഇറാൻ നേരിട്ട് അമേരിക്കയെ അടിക്കാൻ തയ്യാറെടുക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കൂടുതൽ നിലനിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇറാനിൽ നില നിൽക്കുന്നത്.അതെസമയം യുഎസിൽ ഇത്തരമൊരു ആക്രമണം നടത്താൻ ആവശ്യമായ ആളുകളോ സാങ്കേതിക ശേഷിയോ ഇറാന് നിലവിലുണ്ടോ എന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.എന്നാൽ, ബോംബ് നിർമ്മാണത്തിനുള്ള സാമഗ്രികൾ ഇതിനകം തന്നെ അമേരിക്കയ്ക്കുള്ളിൽ എത്തിച്ച് സൂക്ഷിച്ചിട്ടുണ്ടാകാo?.ഇറാനിയൻ ആശയവിനിമയങ്ങൾ യുഎസ് ഇന്റലിജൻസ് പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷമായി അതിർത്തികളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് ഇറാൻ ഏജന്റുമാർ രാജ്യത്തിനുള്ളിൽ കടന്നിട്ടുണ്ടാകാമെന്ന് ചില ഉദ്യോഗസ്ഥർ സംശയിക്കുന്നു. എന്നാൽ ഈ വിവരത്തിന്റെ വിശ്വാസ്യതയിൽ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ സംശയങ്ങളുണ്ട്.
എന്താണ് ‘ഡേർട്ടി ബോംബ്’?
സാധാരണ സ്ഫോടകവസ്തുക്കൾക്കൊപ്പം റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന ആയുധമാണിത്. ഇതൊരു അണുബോംബ് അല്ല. അതിനാൽ ആണവ വിസ്ഫോടനത്തിന് സമാനമായ വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല. എങ്കിലും, സ്ഫോടനത്തിലൂടെ റേഡിയോ ആക്ടീവ് വികിരണങ്ങൾ അന്തരീക്ഷത്തിൽ പടരാനും ചുരുങ്ങിയ ഒരു പ്രദേശം വാസയോഗ്യമല്ലാതാക്കാനും ആളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും ഇതിന് സാധിക്കും.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

