0%
Wed, 25 Nov 2026 8:08 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Cultural

പോലീസ് അറിയിപ്പ്,ഉത്തര മലബാർ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അക്ഷര വലിപ്പം

കാസറഗോഡ്: നാളെ നീലേശ്വരം കോട്ടപ്പുറം പുഴയിൽ നടക്കുന്ന മഹാത്മാഗാന്ധി ട്രോഫിക്കായുള്ള ഉത്തര മലബാർ ജലോത്സവ വള്ളംകളി മത്സരത്തോടനുബന്ധിച്ച് പ്രദേശത്ത് ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നീലേശ്വരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പുറം അമ്പല മൈതാനിയിലും കോട്ടപ്പുറം സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. മടക്കര – ചെറുവത്തൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബാലഗോകുലം അമ്പല മൈതാനിയിലും രാജാസ് സ്കൂൾ പരിസരത്തും പാർക്ക് ചെയ്യണം. കോട്ടപ്പുറം അമ്പലം മുതൽ പാലം വരെയുള്ള ഭാഗത്ത് റോഡരികിൽ യാതൊരു കാരണവശാലും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
കൂടാതെ, മത്സരം നടക്കുന്ന പുഴയിൽ ഇറങ്ങുന്ന ചെറുവള്ളങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ട്രാക്കിന് സമീപവും ഫിനിഷിംഗ് പോയിന്റിന് സമീപവും ചെറുവള്ളങ്ങൾക്ക് പ്രവേശനമില്ല. സ്ത്രീകളെയും കുട്ടികളെയും കയറ്റി ചെറുവള്ളങ്ങൾ പുഴയിലിറക്കുവാൻ അനുവദിക്കുന്നതല്ല. നിർദ്ദേശങ്ങൾ ലംഘിച്ച് ട്രാക്കിന് കുറുകെ പോകുന്ന വള്ളങ്ങൾ പിടിച്ചെടുക്കുന്നതായിരിക്കും.
മത്സരം സുഗമമായി നടത്തുന്നതിനായി പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം