തിരുവനന്തപുരo:സി.പി.ഐ(എം) മുൻ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസിന്റെ മകൾ ഇ.എം. രാധയ്ക്ക്, തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിൽ വെച്ച് സി.പി.ഐ(എം) നേതാക്കളും പ്രവർത്തകരും പൊതുജനങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ അന്തരിച്ച ഇ.എം. രാധ, രണ്ടര പതിറ്റാണ്ടോളം ‘ദേശാഭിമാനി’യിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനിലും, പിന്നീട് മുതിർന്ന പൗരന്മാരുടെ കമ്മീഷനിലും അംഗമായി സേവനമനുഷ്ഠിച്ചു. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായിരുന്ന അവർ, തന്റെ പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് “ഇ.എം.എസ് – ഒരു മകളുടെ ഓർമ്മകൾ” (EMS – Memories of a Daughter) എന്ന സ്മരണാ പുസ്തകവും രചിച്ചിട്ടുണ്ട്.മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ആദരാജ്ഞലികൾ അർപ്പിച്ചു.

Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

