0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Kerala

കെ.എ.എസ് -ന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ അട്ടിമറിക്കാനുള്ള ചട്ടഭേദഗതികള്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യണം. -ജോയിന്റ് കൗണ്‍സില്‍

അക്ഷര വലിപ്പം

തിരുവനന്തപുരം:കേരളത്തിലെ ഭരണസംവിധാനത്തിന് പുതിയ ദിശാബോധം നല്‍കുന്നതിനും കാര്യക്ഷമമായ രണ്ടാംനിര ഭരണനേതൃത്വം സൃഷ്ടിക്കുന്നതിനുമായി ഇടതുപക്ഷ സര്‍ക്കാര്‍ രൂപീകരിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ (കെ.എ.എസ്) അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൊണ്ടുവരുന്ന ചട്ടഭേദഗതികള്‍ പിന്‍വലിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്.സജീവും പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കാല പ്രാബല്യത്തോടെ ചട്ടഭേദഗതി നടപ്പാക്കുന്നത് ഉദ്യോഗാര്‍ഥികളോടും ജീവനക്കാരോടുമുള്ള കടുത്ത അനീതിയാണ്. കെ.എ.എസ് തസ്തികകളുടെ എണ്ണവും വിവിധ വകുപ്പുകളില്‍ കെ.എ.എസിനായി മാറ്റിവെച്ചിട്ടുള്ള തസ്തികകളുടെ അനുപാതവും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ തീരുമാനിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരുന്നത് സിവില്‍ സര്‍വീസിന്റെ സ്ഥിരതയും വിശ്വാസ്യതയും ഇല്ലാതാക്കും. നിലവില്‍ 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകളില്‍ പത്ത് ശതമാനം കെ.എ.എസിനായി നീക്കിവെച്ചിരുന്ന വ്യവസ്ഥ ഒഴിവാക്കാനുള്ള നീക്കവും ഭാവിയിലെ നിയമന സാധ്യതകളെയും പ്രമോഷനെയും പ്രതികൂലമായി ബാധിക്കും. ഇതില്‍ ഏറ്റവും ഗൗരവമേറിയ വിഷയം പ്രസ്തുത ഭേദഗതികള്‍ക്ക് 2018 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനുള്ള നിര്‍ദേശമാണ്. ഇതുവഴി നിലവിലുള്ള ചട്ടങ്ങളെ അടിസ്ഥാനമാക്കി നിയമനത്തിനും സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹത പ്രതീക്ഷിച്ച ഉദ്യോഗാര്‍ഥികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ബാധിക്കപ്പെടാനുള്ള സാഹചര്യവുമുണ്ടാകും. ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമ്പോള്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തി സംഘടനകളുടെ അഭിപ്രായം ആരായുക എന്നതാണ് കീഴ്‌വഴക്കം.
സര്‍ക്കാര്‍ സര്‍വീസിലെ വിവിധ വിഭാഗങ്ങളില്‍നിന്ന് കെ.എ.എസിലേക്ക് എത്തുന്ന ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകള്‍ സംരക്ഷിക്കണമെന്ന ആവശ്യത്തോടൊപ്പം, കെ.എ.എസിന്റെ ഘടനയും നിയമനരീതിയും ഏകപക്ഷീയമായി മാറ്റുന്നത് അംഗീകരിക്കാനാവില്ല. നിശ്ചിത തസ്തികകളും വ്യക്തമായ നിയമന മാനദണ്ഡങ്ങളും ഇല്ലാത്ത ഒരു സര്‍വീസായി കെ.എ.എസിനെ മാറ്റുന്നത് ഭരണപരമായ കാര്യക്ഷമതയെ ദുര്‍ബലപ്പെടുത്തും. കെ.എ.എസ് രൂപീകരണത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം നിലവിലുള്ള ഉദ്യോഗാര്‍ഥികളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ ഉറപ്പാക്കുകയും വേണം. കരട് ഭേദഗതികള്‍ അടിയന്തരമായി പിന്‍വലിച്ച് പ്രസ്തുത വിഷയങ്ങള്‍ സംബന്ധിച്ച് സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം