0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Kollam

കൊല്ലം വാർത്തകൾ ചുരുക്കത്തിൽ.

അക്ഷര വലിപ്പം

കഴിഞ്ഞവർഷം മേലില ഗ്രാമപഞ്ചായത്തിന്റെ ഇടവിളകിറ്റ് പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തുകൾ ഉപയോഗിച്ച് കൃഷിയിറക്കി വിളവെടുത്ത കർഷകൻ കെ.രാജൻപിള്ള കൃഷിയിടത്തിൽ.

മയ്യനാട് മിനി സ്‌പോര്‍ട്‌സ് സ്റ്റേഡിയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

മയ്യനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന കായിക, യുവജനകാര്യ വകുപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന മിനി സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാവടിവയലില്‍ ഒരേക്കര്‍ വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് സ്റ്റേഡിയം ഒരുങ്ങുക. ജില്ലാ ആശുപത്രിയില്‍ നിന്ന് പദ്ധതിക്കായി വിട്ടു നല്‍കുന്ന മണ്ണിട്ട് ഭൂമി ഉയര്‍ത്തിക്കൊണ്ടായിരിക്കും ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
2026-27 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. മത്സരങ്ങള്‍ കാണാനെത്തുന്ന കായിക പ്രേമികള്‍ക്കായി മിനി ഗാലറിയും നിര്‍മ്മിക്കും. പരിശീലനത്തിന് എത്തുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നല്‍കും. കുടിവെള്ളം, ശുചിമുറി, പാര്‍ക്കിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി ലൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിക്കും.
ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിന് നാല് പരിശീലകരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വരുന്ന സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി സ്റ്റേഡിയം തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 27 ന് അഡ്വ. വിഷ്ണു മോഹന്‍ എം എല്‍ എ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അറിയിച്ചു.

കുഞ്ഞുമുഖങ്ങളില്‍ പുഞ്ചിരി നിറക്കാന്‍ ‘സ്‌ബോട്ട്’ പദ്ധതിയുമായി മുഖത്തല ബ്ലോക്ക്
കുട്ടികളിലെ സംസാര-പെരുമാറ്റ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ളതാണ് പദ്ധതി

കുട്ടികളിലെ ശാരീരിക-മാനസിക വെല്ലുവിളികളും പെരുമാറ്റ പ്രശ്‌നങ്ങളും പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കുന്നതിന് ‘സ്‌ബോട്ട് (സ്പീച്ച് ബിഹേവിയറല്‍ ഒക്യുപേഷണല്‍ തെറാപ്പി) അറ്റ് മുഖത്തല’ പദ്ധതിയുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത്.
ഓട്ടിസം, ഡൗണ്‍ സിന്‍ഡ്രം, മാനസിക വെല്ലുവിളികള്‍, പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയുള്ള കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ ബിഹേവിയറല്‍ തെറാപ്പി നല്‍കും.

അമിതമായ സ്‌ക്രീന്‍ ടൈം മൂലം സംസാരശേഷി വൈകുന്ന കുട്ടികള്‍ക്കായി പ്രത്യേക സ്പീച്ച് തെറാപ്പിയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. അങ്കണവാടി അധ്യാപകര്‍ മുഖേനയാണ് പദ്ധതിയുടെ പിന്തുണ ആവശ്യമായ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കണ്ടെത്തുന്നത്. കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിന് ബ്ലോക്കുതല അഭിമുഖത്തിലൂടെയാണ് വിദഗ്ധരെ തിരഞ്ഞെടുത്തത്. സ്പീച്ച് സ്‌പെഷ്യലിസ്റ്റിന്റെ നേതൃത്വത്തിലാണ് സ്പീച്ച് തെറാപ്പി നല്‍കുന്നത്. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്.


2026 -27 സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് കുട്ടികള്‍ക്കുള്ള തെറാപ്പിയും ക്ലാസുകളും നടക്കുന്നത്. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി തൃക്കോവില്‍വട്ടം ഐ സി ഡി എസ് ഓഫീസ്, ഇളമ്പള്ളൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ഹാള്‍, കൊറ്റംകര, നെടുമ്പന, മയ്യനാട് തുടങ്ങിയ പഞ്ചായത്തുകളിലെ അങ്കണവാടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് തെറാപ്പി നല്‍കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ തുക മുടക്കി ചെയ്യേണ്ടി വരുന്ന തെറാപ്പിയാണ് സൗജന്യമായി ലഭ്യമാക്കുന്നത്. നിരവധി കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമായി മാറി ‘സ്‌ബോട്ട് അറ്റ് മുഖത്തല’ പദ്ധതിയെന്ന് ബ്ലോക്ക് പ്രസിഡന്റ് സാം വര്‍ഗീസ് പറഞ്ഞു.)

കുട്ടികളുടെ കലാവൈഭവത്തിന് വേദിയൊരുക്കാന്‍ ചിറ്റുമലയില്‍ ‘കുട്ടിമേള 2026’

അങ്കണവാടി കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തുന്നതിനും കലാപരമായ മികവ് പ്രോത്സാഹിപ്പിക്കുന്നതിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘കുട്ടിമേള 2026’ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുന്നു. നവംബര്‍ 28 ശനിയാഴ്ച രാവിലെ ഒമ്പതിന് നാന്തിരിക്കല്‍ ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നടക്കുന്ന കലോത്സവം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8 30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വിനിയോഗിച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മണ്‍ട്രോത്തുരുത്ത്, ഈസ്റ്റ് കല്ലട, പെരിനാട്, പേരയം, കുണ്ടറ, തൃക്കരുവ, പനയം എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 199 അങ്കണവാടികളില്‍ നിന്ന് 155 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. പഞ്ചായത്ത് തലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികളാണ് ബ്ലോക്ക് തലത്തില്‍ മാറ്റുരയ്ക്കുന്നത്.
പഞ്ചായത്ത് തലത്തില്‍ അങ്കണവാടി കലോത്സവങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരത്തില്‍ കലോത്സവം സംഘടിപ്പിക്കുന്നത് കേരളത്തില്‍ തന്നെ ആദ്യമായാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബൈജു പറഞ്ഞു. കുട്ടികളിലെ കലാപരമായ കഴിവുകള്‍ കണ്ടെത്തുന്നതിനും അവയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനും കുട്ടിമേള വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് അധികവരുമാനത്തിന് ഇടവിള കൃഷി പദ്ധതിയുമായി മേലില ഗ്രാമപഞ്ചായത്ത്

കൃഷിയിടങ്ങളില്‍ ഇടവിള കൃഷി വ്യാപിപ്പിച്ച് കര്‍ഷകര്‍ക്ക് അധികവരുമാനത്തിനുള്ള സാധ്യതയൊരുക്കി മേലില ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് വിവിധ ഇടവിളകളുടെ വിത്തുകളും ജൈവവളങ്ങളുമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കാനായതിന്റെ ചുവടുപിടിച്ച് നടപ്പ് സാമ്പത്തിക വര്‍ഷവും പ്ലാന്‍ ഫണ്ടില്‍ നിന്ന് 5.40 ലക്ഷം രൂപ വകയിരുത്തിയത്. ഇത്തവണ വിത്തുകളുടെ കിറ്റിനൊപ്പം ജൈവവളം കൂടി നല്‍കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി 300 കര്‍ഷകര്‍ക്ക് 1,000 രൂപ വിലവരുന്ന ഇടവിള കിറ്റും 20 കിലോ ജൈവവളവും വിതരണം ചെയ്യും. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ വിളകളുടെ വിത്തുകളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മേലിലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിത്തുകള്‍ ശേഖരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഫെബ്രുവരിയോടെ കര്‍ഷകര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയുടെ ഭാഗമായി 300 കര്‍ഷകര്‍ക്ക് 1,200 രൂപ വില വരുന്ന ഇടവിള കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഇതിനായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 3.60 ലക്ഷം രൂപ വിനിയോഗിച്ചു. ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഒരേ സ്ഥലത്ത് വിവിധ വിളകള്‍ കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് അധികവരുമാനം നേടാനാകുമെന്ന് മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അജിത്ത് കുമാര്‍ പറഞ്ഞു.

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണം: ‘അറിയാം സൂപ്പര്‍ബഗ്ഗുകളെ’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
നവംബര്‍ 24 വരെ ബോധവത്കരണ വാരാചരണം തുടരും

ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘അറിയാം സൂപ്പര്‍ബഗ്ഗുകളെ’എന്ന പേരില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ എല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ് അധ്യക്ഷനായി. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍ വിശിഷ്ടാതിഥിയായി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ കെ ഹരികുമാരന്‍ നായര്‍, ജില്ലാ ഡെപ്യൂട്ടി എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ ഷാലിമ റ്റി, അജിത് കുമാര്‍ ഡി, ആരോഗ്യ വകുപ്പ് സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ ജയചന്ദ്രന്‍ കെ ഐ, ജില്ലാ നഴ്‌സിങ് ഓഫീസര്‍ രേണുക സി, കെ പി പി എ ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ച പാരിപ്പള്ളി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ചിന്ത എസ് നയിച്ചു. പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അനീസ എം എസ്, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീദിവ്യ റാണി സി എസ് , അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തന്‍സി ഷെരീഫ്, അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീജ എസ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ നജീബ് എം എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ നഴ്‌സിങ് കോളേജ്, മെഡിസിറ്റി, ക്രെസെന്റ് സ്‌കൂള്‍, കരിക്കോട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ നവംബര്‍ 18 മുതല്‍ തുടങ്ങിയ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ വാരാചരണം 24 വരെ തുടരും.

ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ജീവന് ഭീഷണിയാകും

ബാക്ടീരിയ, വൈറസുകള്‍, ഫംഗസുകള്‍, പരാദങ്ങള്‍ എന്നിവയെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മരുന്നുകളോട് അവ പ്രതികരിക്കാതാകുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്. എ എം ആര്‍ മൂലം ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ലാതാകുകയും അണുബാധകള്‍ ചികിത്സിക്കാന്‍ കൂടുതല്‍ പ്രയാസകരവും, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതും, ചെലവേറിയതുമായി മാറുന്നു. നിസാരമെന്ന് തോന്നാവുന്ന അണുബാധകള്‍ പോലും ജീവന് ഭീഷണിയായേക്കാം. ജലദോഷം, ഫ്‌ലൂ, വൈറല്‍ പനി തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഫലപ്രദമല്ല. ചികിത്സാ കോഴ്‌സ് പൂര്‍ത്തിയാക്കാതിരുന്നാലോ അസുഖം ഭേദമായെന്ന് തോന്നുമ്പോള്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിര്‍ത്തിയാലോ സ്വയം ചികിത്സ കാരണമോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് മൂലമോ വളര്‍ച്ചാ നിരക്ക് കൂട്ടുന്നതിനായി കോഴി, കന്നുകാലി, മത്സ്യ കൃഷി എന്നിവയില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മൂലമോ, വെള്ളത്തിലും മണ്ണിലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍ കലരുന്നത് മൂലമോ ശുചിത്വക്കുറവ് കാരണമോ മാലിന്യ സംസ്‌കരണത്തിലെ പോരായ്മ കാരണമോ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഉണ്ടാകാം. അതിനാല്‍ ഇവയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
വൈറല്‍ പനി, ജലദോഷം, ചുമ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ കോഴ്‌സും പൂര്‍ത്തിയാക്കുക. മറ്റുള്ളവരുമായി ആന്റിബയോട്ടിക്കുകള്‍ പങ്കിടരുത്. വാക്‌സിനേഷന്‍ എടുക്കുക, കൈകള്‍ വൃത്തിയായി കഴുകുക, സുരക്ഷിതമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് മൃഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത് ഒഴിവാക്കുക, മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം

ഓറഞ്ച് ദ വേള്‍ഡ്’ കാമ്പയിന്‍ സന്ദേശ റാലിയും ജില്ലാതല ഉദ്ഘാടനവും 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദ വേള്‍ഡ്’ കാമ്പയിന്റെ ഭാഗമായുള്ള സന്ദേശ റാലി ഇന്ന്(25) രാവിലെ 8ന് ഹൈസ്കൂൾ ജംഗ്ഷനിൽ ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ വരെയാണ് റാലി. തുടർന്ന് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരൻ അധ്യക്ഷയാകുന്ന ചടങ്ങിൽ ജില്ലാ കലക്ടർ വിശിഷ്ടാതിഥിയാകും. സബ് കലക്ടർ ഡോ. എസ് മോഹനപ്രിയ, ജില്ലാ വിമന്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജയിൻ ആൻസൽ ഫ്രാൻസിസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, കൊല്ലം റോട്ടറി ക്ലബ് പ്രസിഡന്റ് നിസാം അബ്ദുൾ റഹ്മാൻ തുടങ്ങിയവര്‍ പങ്കെടുക്കും. തുടർന്ന് കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.
വനിതാ കമ്മിഷന്‍ അദാലത്ത് ഡിസംബര്‍ 7ന്

കേരള വനിതാ കമ്മിഷന്‍ ഡിസംബര്‍ ഏഴിന് കൊല്ലം ജവഹര്‍ ബാലഭവനില്‍ വച്ച് രാവിലെ 10 മുതല്‍ മെഗാ അദാലത്ത് നടത്തും.)

നേവി ഓഫീസ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 27ന്

നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭട•ാര്‍, വീര്‍ നാരികള്‍ എന്നിവരുമായി നേവി ഓഫീസിന്റെ പ്രതിനിധികള്‍ നവംബര്‍ 27ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കടപ്പാക്കട പ്രതിഭാ ജംഗ്ഷനിലെ വിമുക്തഭട ഭവന്‍, എക്സ് സര്‍വീസസ് ലീഗ് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ജില്ലയിലെ നേവിയില്‍ നിന്നും വിരമിച്ച മുഴുവന്‍ വിമുക്തഭട•ാര്‍, വീര്‍ നാരികള്‍ എന്നിവര്‍

മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം 27ന്

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പുകള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ (എസ് സി പി , ടി എസ് പി ഉള്‍പ്പെടെ) പ്രവര്‍ത്തനപുരോഗതി അവലോകനം ചെയ്യുന്നതിന് നവംബര്‍ 27ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
ജില്ലാതല റിഥം ആര്‍ട്ട് ട്രൂപ്പ് രൂപീകരണം സ്‌ക്രീനിങ് ടെസ്റ്റ് 27ന്

ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാതല റിഥം ആര്‍ട്ട് ട്രൂപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സ്‌ക്രീനിങ് ടെസ്റ്റ് നവംബര്‍ 27ന് ഈഞ്ചവിള സര്‍ക്കാര്‍ സ്നേഹാലയം (സര്‍ക്കാര്‍ വൃദ്ധസദനം, കൊല്ലം) ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നൃത്തം, ഉച്ചയ്ക്ക് രണ്ടിന് സംഗീതം, വാദ്യോപകരണ സംഗീതം എന്നിങ്ങനെയാണ് സ്‌ക്രീനിങ്. ഫോണ്‍: 0474 2790971.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആൻഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി/ പ്ലസ്ടു/ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

തൊഴിൽ അഭിമുഖം 28ന്

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 28ന് പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. രാവിലെ 10. 30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് അഭിമുഖം. കൊല്ലം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്തും പങ്കെടുക്കാം. ബയോഡാറ്റയുടെ പകര്‍പ്പുകളും മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 8281359930, 8304852968, 7012853504

വസ്ത്ര നിര്‍മാണ പരിശീലനം

കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ കോട്ടമുക്ക് റോഡിലുള്ള ഭാരത് സേവക് സമാജ് ജില്ലാ സെന്ററില്‍ നടത്തുന്ന ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിങ്, ഫ്ലവർ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ് എന്നീ തൊഴില്‍ അധിഷ്ഠിത പരിശീലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 15 വയസ് പൂര്‍ത്തിയായിരിക്കണം. അപേക്ഷകള്‍ പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം -13 വിലാസത്തില്‍ ഡിസംബര്‍ 30 നകം ലഭിക്കണം. ഫോണ്‍ 94971 30290, 9895903283.

സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍പ്പെട്ട 18 മുതല്‍ 55 വയസ് വരെ പ്രായമുളള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ചല്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഓഫീസ് മുഖേന 7.5 ശതമാനം പലിശ നിരക്കില്‍ വസ്തു ജാമ്യത്തില്‍ /സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, അഞ്ചല്‍ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അഞ്ചല്‍ പി ഒ 691306. ഫോണ്‍ : 9496746475, 0475 2272115, 9188934113.
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലന പരിപാടി

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ ‘ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖേനയോ, അതത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ രജിസ്റ്റർ ചെയ്യേണ്ടതില്ല. നവംബര്‍ 30 വൈകിട്ട് അഞ്ചിനകം 8089391209, 8593025639, 0476 2698550 നമ്പരുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കണം.

കടയ്ക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ 2026-2027 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കും ഭിന്നശേഷിയുള്ളവർക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള അര്‍ഹത നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ഇന്ന് (25ന്) രാവിലെ 10 മുതല്‍ 12.30 വരെ കടയ്ക്കല്‍ ടൗണ്‍ ഹാളില്‍ നടത്തും.
വനിതകൾക്കായി സംഘടിപ്പിച്ച സംരംഭകത്വ പരിശീലന പരിപാടി ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഗീതാകുമാരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.(ഫോട്ടോ)


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം