കേരള സിനിമയ്ക്ക് അഭിമാന നേട്ടം.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അഭിമാനമായി ‘സുഫിയാൻ’ സിനിമ. ബംഗ്ലാദേശിൽ 2027-ൽ നടക്കുന്ന ഏഴാമത് Bogura International Film Festival (BIFF)-ന്റെ മത്സരവിഭാഗമായ International Feature Film Category-യിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
SUBHAH FILMS അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഈ നേട്ടം സിനിമയുടെ അണിയറപ്രവർത്തകർ സന്തോഷത്തോടെയാണ് പങ്കുവെച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചതോടെ ചിത്രത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജാഫർ കുറ്റിപ്പുറം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹരിദാസ് കണ്ണോത്ത് ആണ്. ബിജേഷ് പുതുപ്പള്ളിയും ജാഫർ കുറ്റിപ്പുറവും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കരീം ദാസ്, റഫീഖ് മംഗലശ്ശേരി എന്നിവരാണ് കഥാകൃത്തുക്കൾ.ബിൻസീർ ഛായാഗ്രഹണവും ഷമീർ അൽ ദിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ശിയാദ് കബീറാണ് പശ്ചാത്തലസംഗീതം. അൻസാർ ടി, സുരജ് നായർ എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്നു.വിഷ്ണു ഹിക്കാരശ്ശേരി ചീഫ് അസോസിയേറ്റ് ഡയറക്ടറായും ബിജേഷ് പുതുപ്പള്ളി അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഷൗക്കത്ത് മന്നലാംകുന്ന് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
മാസ്റ്റർ ഷാഹുൽ, അതുല്യ രാജേന്ദ്രൻ, അശോകൻ ചെമ്പിൽ, ഉണ്ണി നായർ, ഡോ. രാജിത് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പ് ‘സുഫിയാൻ’ ടീമിന് പുതിയ പ്രതീക്ഷകളും അവസരങ്ങളും തുറക്കുകയാണ്. മലയാള സിനിമയുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുന്ന ഈ നേട്ടത്തിന് സിനിമാ മേഖലയിലെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.വാർത്ത വിതരണം. ഷൗക്കത്ത് മന്നലാംകുന്ന്.,
കേരള സിനിമയ്ക്ക് അഭിമാന നേട്ടം
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അഭിമാനമായി ‘സുഫിയാൻ’ സിനിമ. ബംഗ്ലാദേശിൽ 2027-ൽ നടക്കുന്ന ഏഴാമത് Bogura International Film Festival (BIFF)-ന്റെ മത്സരവിഭാഗമായ International Feature Film Category-യിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.
SUBHAH FILMS അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഈ നേട്ടം സിനിമയുടെ അണിയറപ്രവർത്തകർ സന്തോഷത്തോടെയാണ് പങ്കുവെച്ചത്. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ലഭിച്ചതോടെ ചിത്രത്തിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജാഫർ കുറ്റിപ്പുറം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹരിദാസ് കണ്ണോത്ത് ആണ്. ബിജേഷ് പുതുപ്പള്ളിയും ജാഫർ കുറ്റിപ്പുറവും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കരീം ദാസ്, റഫീഖ് മംഗലശ്ശേരി എന്നിവരാണ് കഥാകൃത്തുക്കൾ.
ബിൻസീർ ഛായാഗ്രഹണവും ഷമീർ അൽ ദിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ശിയാദ് കബീറാണ് പശ്ചാത്തലസംഗീതം. അൻസാർ ടി, സുരജ് നായർ എന്നിവർ സംഗീതസംവിധാനം നിർവഹിക്കുന്നു.
വിഷ്ണു ഹിക്കാരശ്ശേരി ചീഫ് അസോസിയേറ്റ് ഡയറക്ടറായും ബിജേഷ് പുതുപ്പള്ളി അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. ഷൗക്കത്ത് മന്നലാംകുന്ന് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
മാസ്റ്റർ ഷാഹുൽ, അതുല്യ രാജേന്ദ്രൻ, അശോകൻ ചെമ്പിൽ, ഉണ്ണി നായർ, ഡോ. രാജിത് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
ബംഗ്ലാദേശിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പ് ‘സുഫിയാൻ’ ടീമിന് പുതിയ പ്രതീക്ഷകളും അവസരങ്ങളും തുറക്കുകയാണ്. മലയാള സിനിമയുടെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തുന്ന ഈ നേട്ടത്തിന് സിനിമാ മേഖലയിലെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.വാർത്ത വിതരണം. ഷൗക്കത്ത് മന്നലാംകുന്ന്., 9544507889
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

