0%
Wed, 25 Nov 2026 8:39 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.6 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.9 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍10 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
bengladesh

ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശീന് കൈമാറിയാൽ അവർ തൂക്കിലേറ്റെപ്പെടാൻ സാധ്യത. ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സധ്യതയില്ല.

അക്ഷര വലിപ്പം

ഷെയ്ഖ് ഹസീനയെ ഇന്ത്യ ബംഗ്ലാദേശീന് കൈമാറിയാൽ അവർ തൂക്കിലേറ്റെപ്പെടാൻ സാധ്യത. ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സധ്യതയില്ല.ഈ അവസരത്തിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് ചേക്കേറാൻ അവർ ശ്രമിക്കാതിരിക്കില്ല. ഇപ്പോൾ അവർ ആശയ കുഴപ്പത്തിലുമാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് നയതന്ത്ര ബന്ധം നിലനിർത്തേണ്ടത് ആവശ്യമാണ്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിൽക്കുന്നതു തന്നെ ബംഗ്ലാദേശ് ഭരണാധികാരികൾക്ക് ഇന്ത്യയുമായി അടുക്കാൻ കഴിയുന്നില്ല. അതിനാൽ ഇന്ത്യ ചില നിബന്ധനകൾ മുന്നോട്ടുവച്ചു.ഡിസംബർ മാസത്തോടെ അവർ പോകും.

ഗാർമെന്റ് തൊഴിലാളികൾ വലിയ പ്രക്ഷോഭത്തിലാണ്. അവരുടെ ശമ്പളം സംബന്ധിച്ച് പ്രക്ഷോഭം നടത്തുന്നത്.സ്ത്രീ തൊഴിലാളികളാണ് പ്രക്ഷോഭത്തിലുള്ളത്. അവാമി ലീഗ് നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുന്നതും. എന്നാൽ നിലവിലുള്ള ഭരണാധികാരി താരിക്ക് റഹ്മാൻ ഈ പ്രക്ഷോഭത്തെ എതിർക്കുകയാണ്. ഇത് അവാമി ലീഗ് ആണ് ചെയ്യുന്നത് എന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഷെയ്ഖ് ഹസീന ബംഗ്ലാദേശിലെക്കുവന്നാൽ അത് ഭരിക്കപ്പെടുന്നവർക്ക്ബുദ്ധിമുട്ട് ഉണ്ടാകും. അവർ വരുന്നതോടെ ഹിന്ദു കലാപം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന്ഷെയ്ഖ് ഹസീന പറയുന്നു. എന്നാലും ഞാൻ പോകും എന്നെ അവർ ജയിലിൽ അടച്ചോട്ടെഎന്നാണ് അവർ പറയുന്നത്. ഇങ്ങനെ ഷെയ്ഖ് ഹസീന പോയാൽ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇപ്പോൾതന്നെ ബംഗ്ലാദേശ് പാകിസ്ഥാൻ, തുർക്കി എന്നിവരുടെ സംയുക്ത നീക്കം വരുന്നുണ്ട്. അതിർത്തികൾ അടച്ച സാഹചര്യത്തിൽ അവിടുത്തെ ഭീകാരവാദികൾ നുഴഞ്ഞുകയറാം.ഇതൊക്കെ നിലനിൽക്കുമ്പോൾ ഇന്ത്യ മുന്നോട്ടുവച്ച നിർദ്ദേശം ബംഗ്ലാദേശ് ആർമി ആഫീസറും ഇന്ത്യൻ ആർമി ആഫീസറും തമ്മിൽ ചർച്ച ചെയ്തിട്ടുണ്ട്. അവരെ വധിക്കരുത് അവർക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കണം എന്ന നിർദ്ദേശം അംഗീകരിക്കും അല്ലെങ്കിൽ അവിടെ മറ്റൊരു പ്രക്ഷോഭം ആരംഭിക്കും. അത് ഇപ്പോൾ ഭരിക്കുന്ന ബംഗ്ലാദേശ് സർക്കാരിനറിയാം.ബംഗ്ലാദേശ് ആർമി ഷെയ്ഖ് ഹസീനയുടെ നിർദേശങ്ങൾ നടപ്പാക്കി പോരുന്ന ആർമിയാണ്. അവരെ അട്ടിമറിച്ചപ്പോൾ ഇന്ത്യയിലേക്ക് അവരെ കൊണ്ടുവന്നത് തന്നെ ബംഗ്ലാദേശ് ആർമി തന്നെയാണ്. അതിനാൽ അവരുടെ തിരിച്ച് പോക്ക് എന്തു കൊണ്ടും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.ഷേയ്ഖ് ഹസീനയുടെ ഗവൺമെൻ്റിനെ പുറത്താക്കാൻ ജമാഅത്തെ ഇസ്ലാമി പാകിസ്ഥാനിൽ നിന്നും കോടിക്കണക്കിന് രൂപ ഒഴിക്കിയാണ് നടപ്പാക്കിയത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പണം നൽകി നടത്തിയ പ്രക്ഷോഭമാണ് അവിടെ വിജയിച്ചത്. ഇത് നിലനിന്നു പോകാനാണ് പാകിസ്ഥാൻ്റെ താൽപ്പര്യവും അമേരിക്കയുടെ താൽപ്പര്യവും അതിന് കുടപിടിക്കുകയാണ് ജമാ അത്തെ ഇസ്ലാമിയും.

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇൻഫർമേഷൻ ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്മാൻ  പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന്.മുൻ പ്രധാനമന്ത്രിയെ കൈമാറണോ  വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ന്യൂഡൽഹിയാണ്.”നിയമനടപടികളുടെ ഭാഗമായി ഞങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. അവർ (ഇന്ത്യ) ഇനി എന്ത് ചെയ്യണം എന്നത് അവരുടെ തീരുമാനമാണ്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അവസരമുണ്ടാകുമോ എന്ന ചോദ്യത്തിന്, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അപ്പീൽ നൽകാനുള്ള സമയപരിധി നീട്ടിനൽകാൻ ബംഗ്ലാദേശ് സുപ്രീം കോടതിക്ക് കഴിയില്ലെന്ന് നിയമമന്ത്രി മറുപടി നൽകി.”ഇത്തരം കേസുകളിൽ കാലതാമസം വന്നാൽ അത് പൊറുത്തുകൊടുക്കാൻ സുപ്രീം കോടതിയുടെ അപ്പലേറ്റ് ഡിവിഷന് നിയമപരമായ അധികാരമില്ല; കാരണം പ്രത്യേക നിയമം അതിന് അനുവദിക്കുന്നില്ല. ആ നിയമം അവർ തന്നെയാണ് കൊണ്ടുവന്നത്,” അദ്ദേഹം പറഞ്ഞു.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജാമ്യം ലഭിച്ച മുൻകാല ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയും, നിയമങ്ങളെ വ്യത്യസ്തമായി വ്യാഖ്യാനിച്ചുകൊണ്ടും, അവർ നാട്ടിലേക്ക് മടങ്ങിയെത്തിയാൽ ഉടൻ വധശിക്ഷ നടപ്പാക്കപ്പെടാനുള്ള സാധ്യതയെ മിക്ക നിയമവിദഗ്ധരും തള്ളിക്കളയുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം