0%
Wed, 25 Nov 2026 8:29 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Cinema

”ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. 13 വര്‍ഷം മുമ്പ് ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു. പിന്നീട് പിരിയുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. കാജല്‍ അഗര്‍വാള്‍.

അക്ഷര വലിപ്പം

വിവാഹശേഷം ഒരിടവേളയെടുത്ത കാജല്‍ അതിശക്തമായി തിരികെ വന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുന്ന രാമായണയും കയ്യടി നേടാന്‍ കാജലിന് സാധിച്ചിരുന്നു. തന്റേയും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിന്റേയും പ്രണയ കഥ പങ്കുവെക്കുന്ന കാജലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ മനസ് തുറന്നത്. താനും ഗൗതവും വിവാഹത്തിന് മുമ്പ് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്തവരാണെന്നാണ് കാജല്‍ പറയുന്നത്. വര്‍ഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് കാജലും ഗൗതവും വിവാഹിതരായത്.തെന്നിന്ത്യയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം നേടിയ നടിയാണ് കാജല്‍ അഗര്‍വാള്‍.

‘ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. 13 വര്‍ഷം മുമ്പ് ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു. പിന്നീട് പിരിയുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. മറ്റുള്ളവരെ ഡേറ്റ് ചെയ്തു. പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത്. അസാധാരണമായി തോന്നിയേക്കാം. പക്ഷെ കൊവിഡാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്” എന്നാണ് കാജല്‍ പറയുന്നത്.

”ലോകം കടന്നു പോകുന്ന അവസ്ഥ ഇതാണ്. ഒരുമിച്ച് ജീവിക്കാമെന്ന് കരുതി. ഇത്തവണ ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ ഗുഡ്‌ബൈ എന്ന് തീരുമാനിച്ചു. മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇനി അറിയാനൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ആ തീരുമാനം ശരിയായിരുന്നു. ലോക്ക്ഡൗണ്‍ വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. കൊവിഡ് കാലത്ത് ചെറിയൊരു വിവാഹമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ചു. ഇന്ന് ഇവിടെ നില്‍ക്കുന്നു” എന്നും കാജല്‍ പറയുന്നു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം