0%
Wed, 25 Nov 2026 8:28 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Chanaganacherry

പാറേൽ മർത്തമറിയം വലിയപ്പള്ളിക്ക് സ്വർഗീയ കിരീടം: കൂദാശ പൂർത്തിയായി, ബസിലിക്കയായി പ്രഖ്യാപിച്ചു

അക്ഷര വലിപ്പം

കേരളത്തിലെ 14-ാമത് ബസിലിക്ക; ചങ്ങനാശേരി അതിരൂപതയിൽ രണ്ടാമത്. കൂദാശയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം കാർമികത്വം; വൈകിട്ട് അഞ്ചിന് മാർ തോമസ് തറയിലിന്റെ ബസിലിക്ക പ്രഖ്യാപനം.

ഒരു നൂറ്റാണ്ടിലേറെയായി ചങ്ങനാശേരിയുടെ മണ്ണിൽ ജ്വലിച്ചുനിൽക്കുന്ന പാറേൽ പള്ളിക്ക് ഇനി വിശ്വാസത്തിന്റെ സ്വർഗീയ കിരീടം. പുതിയ ദേവാലയ സമുച്ചയത്തിലെ പ്രധാന ദേവാലയമായ മർത്തമറിയം വലിയപ്പള്ളിയുടെ കൂദാശ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്നു. ചങ്ങനാശേരി അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം കൂദാശയ്ക്കും തുടർന്നുള്ള കുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി.

ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, തോമസ് മാർ കൂറിലോസ്, ഡോ. തോമസ് ജെ. നെറ്റോ, മാർ തോമസ് ഇലവനാൽ, ഡോ. സെൽവിസ്റ്റൻ പൊന്നുമുത്തൻ തുടങ്ങിയവർ സഹകാർമികരായി. ദേവാലയ നിർമാണത്തിന് മേൽനോട്ടം വഹിച്ച ഫാ. ടെജി പുതുവീട്ടിൽക്കളം, പാറേൽ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, ആശീർവാദ കർമങ്ങളുടെ ജനറൽ കൺവീനർ ഫാ. ഡോ. തോമസ് കറുകക്കളം, കൺവീനർ ഫാ. ഡോ. ജോജിൻ ഇലഞ്ഞിക്കൽ, അതിരൂപതാ പിആർഒ ജോജി ചിറയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

വൈകിട്ട് അഞ്ചിന് അതിരൂപതാ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബസിലിക്ക പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇനി മുതൽ ഈ മരിയൻ തീർഥാടനകേന്ദ്രം മർത്തമറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക എന്ന പേരിൽ അറിയപ്പെടും. വത്തിക്കാനിലെ ദിവ്യാരാധനയുടെയും കൂദാശകളുടെയും ഡിക്കാസ്റ്ററിയാണ് പോപ്പ് ലിയോ പതിനാലാമന്റെ നാമത്തിൽ ബസിലിക്ക പദവി അനുവദിച്ചത്.

ഇതോടെ കേരളത്തിലെ 14-ാമത് ബസിലിക്കയും ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കയുമായി പാറേൽ മാറി. ചമ്പക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയാണ് അതിരൂപതയിലെ ആദ്യ ബസിലിക്ക. ബസിലിക്ക പദവി പ്രദേശത്തിന് ലഭിച്ച അനുഗ്രഹമാണെന്ന് മാർ തോമസ് തറയിൽ പറഞ്ഞു. അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും വിശ്വാസികൾക്കും അഭിമാനമുഹൂർത്തമാണിതെന്ന് തീർഥാടന കേന്ദ്രം റെക്ടറും അതിരൂപതാ വികാരി ജനറലുമായ മോൺ. മാത്യു ചങ്ങങ്കരി പറഞ്ഞു.

1906-ൽ തുടങ്ങിയ വിശ്വാസയാത്ര

1906-ൽ അമലോദ്ഭവ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായതാണ് പാറേൽ പള്ളി. പാറ നിറഞ്ഞ ഭൂപ്രദേശത്ത് സ്ഥിതി ചെയ്തിരുന്നതിനാലാണ് ‘പാറേൽ’ എന്ന പേര് വന്നത്. പഴയ ദേവാലയത്തിലെ പാറ കൊത്തിയുണ്ടാക്കിയ യഥാർഥ ബലിവേദി പുതിയ സമുച്ചയത്തിനുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ ദേവാലയം എന്ന ആശയം ഉയർന്നുവന്നത്.

2009-ൽ മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ ആർക്കിടെക്ട് ജോൺ ജെ. കൊച്ചേരിയുമായി നടത്തിയ ചർച്ചകളിലാണ് പദ്ധതിക്ക് രൂപം നൽകിയത്. 2015 ഓഗസ്റ്റ് 15ന് നിർമാണം ആരംഭിച്ച് പതിനൊന്നു വർഷത്തിലേറെ നീണ്ടു.

മൂന്നു ദേവാലയങ്ങൾ, ഒരു സമുച്ചയം

കേരളീയ വാസ്തുശിൽപ ശൈലിയിൽ 51,000 ചതുരശ്രയടിയിൽ മൂന്നു നിലകളിലായാണ് പുതിയ ദേവാലയ സമുച്ചയം. രണ്ടാം നിലയിലെ മർത്തമറിയം വലിയപ്പള്ളിക്ക് 3,000 പേർക്ക് ഇരിക്കാം; 250 അടി നീളവും 96 അടി വീതിയും 180 അടി ഉയരവുമുണ്ട്. ഒന്നാം നിലയിലെ അമലോദ്ഭവമാതാ പള്ളിയിൽ 900 പേർക്ക് ഇരിപ്പിടമുണ്ട്.

ഭൂനിരപ്പിനു താഴെ മിശിഹായുടെ കല്ലറയുടെ രൂപത്തിൽ നിർമിച്ച ‘എമ്മേ ദ്മിശിഹാ’ ക്രിപ്റ്റ് ദേവാലയത്തിൽ 200 പേർക്ക് ഇരിക്കാം. ഇവിടെ 50ൽ അധികം വിശുദ്ധരുടെ തിരുശേഷിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 36 ശുചിമുറികൾ, രണ്ടു ലിഫ്റ്റുകൾ, രണ്ടു ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ്, കോൺഫറൻസ് ഹാൾ, പുസ്തകശാല, കഫെറ്റീരിയ എന്നിവയും സമുച്ചയത്തിലുണ്ട്. ശബ്ദം പുറത്തുപോകാത്ത പത്ത് കുമ്പസാരക്കൂടുകളും മാനസിക സമ്മർദം അനുഭവിക്കുന്നവർക്കുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കരുതലിന്റെ കൂദാശ

ആഘോഷത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ഇടവക മുറുകെപ്പിട്ടു. കൂദാശയുടെ ഭാഗമായി അശരണരായ 11 കുടുംബങ്ങൾക്ക് പുതിയ വീടുകൾ കൈമാറി; സ്ഥലം ചേതിപ്പുഴ സെന്റ് തോമസ് ആശുപത്രി, പാറേൽ ചാസ് യൂണിറ്റ്, കരിസ്മാറ്റിക് ഗ്രൂപ്പ് എന്നിവയാണ് നൽകിയത്. പള്ളി നിർമാണ ഫണ്ടിൽനിന്ന് 20 വീടുകളും ഇടവകയുടെ നേതൃത്വത്തിൽ 40 വീടുകളും നിർമിച്ചു; വിൻസന്റ് ഡി പോൾ യൂണിറ്റ് 10 വീടുകൾ നിർമിച്ചു.

ചടങ്ങുകളുടെ പശ്ചാത്തലത്തിൽ പാറേൽ പള്ളിയും പരിസരവുമുൾപ്പെട്ട അഞ്ചു കിലോമീറ്റർ ചുറ്റളവ് ജില്ലാ കളക്ടർ ഡിസംബർ 13 വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരങ്ങളാണ് ശനിയാഴ്ച മുതൽ പാറേലിൽ എത്തിച്ചേരുന്നത്.

ബാക്കിയുള്ള ചടങ്ങുകൾ

നവംബർ 22

രാവിലെ 7.00 പുതിയ കൽക്കുരിശ് വെഞ്ചരിപ്പ്, കുർബാന – കർദിനാൾ മാർ ജോർജ് ആലഞ്ചേരി ∙ 9.30 പുതിയ കൊടിമരം വെഞ്ചരിപ്പ് – മാർ തോമസ് പാടിയത്ത് ∙ 3.15 യുവദീപ്തി–എസ്എംവൈഎം യുവജന സംഗമവും മരിയൻ റാലിയും ∙ 5.00 കുർബാന – മാർ തോമസ് തറയിൽ ∙ 6.30 ക്രിസ്ത്യൻ ബാൻഡ് – അൽഫോൻസ് ജോസഫ്, സ്റ്റീഫൻ ദേവസി (എസ്ബി കോളജ് ഗ്രൗണ്ട്)

നവംബർ 23

2.30 അമലോദ്ഭവമാതാ പള്ളി കൂദാശ, കുർബാന – മാർ തോമസ് തറയിൽ

നവംബർ 24

4.15 കുർബാന – മോൺ. ആന്റണി എത്തക്കാട്ട് ∙ 6.00 സാംസ്കാരിക സമ്മേളനം – മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും; അധ്യക്ഷത മാർ തോമസ് തറയിൽ

നവംബർ 25

4.30 കുർബാന, സന്ദേശം – മാർ മാത്യു മൂലക്കാട്ട് ∙ 6.00 നിത്യാരാധന ചാപ്പൽ, കുമ്പസാരവേദികൾ വെഞ്ചരിപ്പ് – മാർ ജോർജ് കോച്ചേരി

നവംബർ 26

4.30 കുർബാന – മോൺ. സ്കറിയ കന്യാകോണിൽ

നവംബർ 27

4.30 കുർബാന, കിണർ വെഞ്ചരിപ്പ് – ഫാ. ജോൺ തെക്കേക്കര

ഡിസംബർ 24

2.30 എമ്മേ ദ്മിശിഹാ ഭൂഗർഭ കപേള കൂദാശ, തിരുശേഷിപ്പ് പ്രതിഷ്ഠ – കർദിനാൾ മാർ ജോർജ് കൂവക്കാട്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം