ലഹരിക്കെതിരെ ലക്ഷ്മണരേഖ വേണം; പ്രകൃതിസംരക്ഷണത്തിൽ വിദ്യാർഥികൾ മുന്നിട്ടിറങ്ങണം: മന്ത്രി ഷിബു ബേബി ജോൺ

വിദ്യാർഥികൾ കൗമാരകാലത്തെ പ്രലോഭനങ്ങളിൽ വീഴാതെ കർശനമായ സ്വയംനിയന്ത്രണവും ലക്ഷ്മണരേഖയും പാലിക്കണമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ചവറ എച്ച് എസ് എസിൽ സംഘടിപ്പിച്ച വിദ്യാർഥി കൂട്ടായ്മയായ ‘പവർ ബ്രിഗേഡ്’ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെയുള്ള ജാഗ്രതയും പ്രകൃതി-വന്യജീവി സംരക്ഷണവും പുത്തൻ തലമുറ ജീവിതവ്രതമാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
പഠനത്തിലും കലയിലും സ്കൂളിലെ മികച്ച പ്രതിഭയായിരുന്ന തന്റെ ഉറ്റസുഹൃത്ത് കോളേജ്കാലഘട്ടത്തിൽ ലഹരിയുടെ വഴിയേ പോയി ജീവിതം വഴിമുട്ടിപ്പോയ സംഭവം മന്ത്രി വികാരനിർഭരമായി പങ്കുവെച്ചു.പി ടി എ പ്രസിഡൻ്റ് ബീന ജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഐ ജയലക്ഷ്മി, ജ പ്രതിനിധികളായ ഷംല നൗഷാദ് സന്തോഷ് തുപ്പാശ്ശേരി, ജെയിംസ് ജോസഫ്, രമ്യകൃഷ്ണൻ, പ്രിൻസിപ്പൽ അർച്ചന തുടങ്ങിയവർ സംസാരിച്ചു

Follow Our Facebook Page
Enable Notifications OK No thanks