തിരുവനന്തപുരം:സത്യം, അഹിംസ, സമാധാനം എന്നിവയാണ് ഗാന്ധിജിയുടെ പ്രധാന ദർശനങ്ങൾ, അത് സംസ്ഥാനം മാത്യകയാക്കി മുന്നോട്ട് പോകുമെന്നും അക്രമങ്ങൾ ഇല്ലാത്ത കേരളം ആശയം നടപ്പിലാക്കാൻ ഈ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണെന്നും ആയത് ലക്ഷ്യമിട്ട് കേരള സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി CP ജോൺ. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം” എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച മഹാത്മാവാണ് ഗാന്ധിജി.കുട്ടികൾ അത് പാഠമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന സേവന ശുചീകരണ വാരം ത്തിൻ്റെ സമാപന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വത്തിന്റെയും സേവനത്തിന്റെയും സന്ദേശം പൊതുസമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ച നീളുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

ഒരാഴ്ചയായി നീണ്ട് നിന്ന ഈ പരിപാടിയിൽ കേരളത്തിലെ കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകളിലും വർക്ക്ഷോപ്പുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ നടന്നു. യൂണിറ്റ് പരിസരങ്ങൾ, വർക്ക്ഷോപ്പുകൾ, ബസുകൾ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, തുടങ്ങിയവ ഇതിൻ്റെ ഭാഗമായി വ്യത്തിയാക്കി.വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും യുവജന സംഘടനകളും സജീവമായി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ രംഗത്തിറങ്ങി.
മോഡൽ സ്കൂൾ, ക്രൈസ്റ്റ് നഗർ സ്കൂൾ, SMV സ്കൂൾ , മാർ ബസലിയേസ് കോളേജ് വിദ്യാർത്ഥികൾ, NCC, NSS, പോലീസ് സുറ്റുഡൻറ് കേഡറ്റ്, കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ, കൂടാതെ
നിരവധി സന്നദ്ധ സംഘടനകളും ഇതിൻ്റെ ഭാഗമായി.KSRTC യിൽ പുതിയതായി രൂപികരിച്ച ട്രാൻസ്പോർട്ട് മാനേജ് മെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ശുചികരണ വാര പരിപാടികൾ സംഘടിപ്പിച്ചത്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് അധ്യക്ഷനായ ചടങ്ങിൽ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ സ്വാഗതവും
കോർപ്പറേഷന്റെ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി ,ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ MR ഗോപൻ , തമ്പാനൂർ കൗൺസിലർ ഹരികുമാർ എന്നിവർ ആശംസ പ്രസംഗവും നടത്തി.,കെഎസ്ആർടിസിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.മാലിന്യ വിമുക്ത വാരത്തിന് പിന്തുണയുമായി എത്തിയ സുബയ്യ ജൂവലറി ഉടമ Dr. വെങ്കിടാചലമാണ് ക്ലിനിംഗ് ഉപകരണങ്ങളും ഭക്ഷണവും സ്പോൺസർ ചെയ്തത്.മാലിന്യവിമുക്ത വാരത്തിൽ മികച്ച പ്രവർത്തനം നടത്തിയ അഞ്ച് ഡിപ്പോകൾക്ക് ഗതാഗതമന്ത്രി സമ്മാനവിതരണം നടത്തി. തമ്പാനൂർ യൂണിറ്റിലെ മികച്ച കണ്ടക്ടറെയും ഡ്രൈവറെയും ആദരിക്കുകയും ഉണ്ടായി.തിരു സെൻട്രൽ യൂണിറ്റ് ഓഫീസർ ബിഎസ് ഷിജു നന്ദി പ്രകാശിപ്പിച്ചു.

