എ.ഐ.വൈ എഫ് അറയ്ക്കൽകമ്മിറ്റിയുടെ പോസ്റ്റ് വൈറലാകുന്നു.അണ്ണനാണ് അത് മറക്കണ്ട!ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ ഭാഗം ഇങ്ങനെ, തുടർന്ന് വായിക്കാം….

ഇപ്പോൾ കുറച്ചു ദിവസമായി SFIയുടെ പാൽക്കുപ്പികൾ CPIയുടെ ജില്ലാ സെക്രട്ടറിക്കെതിരെ ഇറങ്ങിയേക്കുവാണല്ലോ എന്നാൽ പിന്നെ അതുതന്നെ സംസാരിച്ചേക്കാം.
കടയ്ക്കലിലെ കുറച്ചു CPMകാർ CPIയെ രാഷ്‌ട്രിയം പഠിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോൾ അതിൻ്റെ ചുമതല SFIയിലെ 2k കിഡ്സിനെ ഏൽപ്പിച്ചെന്നുമാത്രം അവർ അവർക്കറിയവുന്ന നിലയിൽ തലയും വാലുമില്ലാതെ വൃത്തിക്ക് ചെയ്യുന്നുമുണ്ട്. കടയ്ക്കൽ CP സ്കൂളിലെ വിഷയമാണല്ലോ അപ്പോൾ തുടക്കം മുതൽ തന്നെ സംസാരിച്ചു കളയാം. കുറച്ചു മാസങ്ങൾക്ക് മുന്നേ CPIയുടെ ജില്ലാ നേതൃത്വത്തിന് CPM ജില്ലാ ഭാരവാഹിയുടെ ഒരു കത്തുവരുന്നു കത്തിൻ്റെ ഉള്ളടക്കം കടയ്ക്കലിലെ CPIയുടെ മുതിർന്ന ഒരു നേതാവിനെതിരെയുള്ള സാമ്പത്തിക അഴിമതിയെ പറ്റിയാണ് കത്തിൽ പറഞ്ഞിട്ടുള്ള നേതാവ് മറ്റാരുമല്ല J.C അനിൽ ആണ് പുള്ളി നേതൃത്വം നൽകുന്ന സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് നടക്കുന്നതായാണ് കത്തിലെ വിവരങ്ങൾ. കത്ത് ശ്രദ്ധയിലെടുത്ത CPI നേതൃത്വം കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെപറ്റി വിശദമായി അന്വേക്ഷിക്കാൻ തീരുമാനിച്ചു. CPI ജില്ലാ സെക്രട്ടറി പി.എസ് സുപാൽ LDFൻ്റെ ജില്ലാ കൺവീനർ കൂടി ആയിരിക്കുമ്പോൾ CPM നേതൃത്വം നൽകിയ കത്തിൽ പാർട്ടിയേയും മുന്നണിയേയും കളങ്കപ്പെടുത്തുന്ന എന്തെങ്കിലും തന്നെ ഉണ്ടായെങ്കിൽ വേണ്ട നടപടികൾ എടുക്കാൻ തീരുമാനിച്ചു. അന്വേക്ഷണത്തിനൊടുവിൽ കത്തിലെ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. കോടികളുടെ അഴിമതിയാണ് സഹകരണ സംഘത്തിൻ്റെ പേരിൽ നടന്നിരിക്കുന്നത്. ഇനിയും ഇത്രയും വലിയ അഴിമതി നടത്തിയ ആളെ പാർട്ടിയിൽ വെച്ചുകൊണ്ടിരിക്കണ്ട എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ J.C അനിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു. “മാതൃകാപരമായ തീരുമാനം” കടയ്ക്കലിൽ ഒരുകൂട്ടം ആളുകളുടെ പിന്തുണയുള്ള നേതാവിനെ പുറത്താക്കുമ്പോൾ അത് കടയ്ക്കലിലെ പാർട്ടിയെ ഏതുനിലയിൽ ബാധിച്ചാലും ശരിതന്നെ ഒരു അഴിമതിക്കാരന് ഈ പ്രസ്ഥാനത്തിൽ സ്ഥാനമില്ലെന്ന ആർജവത്തോടെയുള്ള ഉറച്ച നിലപാടെടുത്ത പാർട്ടിയും നേതൃത്വവുമാണ് “CPI കൊല്ലം ജില്ലാ കമ്മിറ്റി” തൊട്ടടുത്ത ദിവസം തന്നെ കോടികളുടെ അഴിമതി നടത്തിയ J.C അനിലും പറ്റുകാരും(പറ്റുകാരിൽ കൂടുതലും CPIയിൽ നിന്നും കിട്ടാവുന്ന മുഴുവൻ സ്ഥാനമാനങ്ങളും ജോലികളും നേടിയെടുത്തവരാണ്) CPMലേക്ക് അഴിമതിക്കാരെ CPM നേതൃത്വം സ്വീകരിക്കുകയും ചെയ്യുന്നു ഏത് നേതൃത്വം “CPI ജില്ലാ കമ്മിറ്റിക്ക് J.C അനിൽ അഴിമതി നടത്തുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തു നൽകിയ അതേ നേതൃത്വം “അന്നുമുതൽ CPMലെ പുത്തൻ അഥിതികൾക്ക് അവരുടെ മുഖ്യശത്രു CPI ജില്ലാ നേതൃത്വവും പി.എസ് സുപാലുമാണ്. അങ്ങനെ ഇരിക്കെ കടയ്ക്കൽ സ്കൂളിൽ ഒരു അധ്യാപകനെതിരെ ഒരു ആരോപണം ഉയരുന്നു. അതിവിപ്ലവകാരികൾ എന്ന് അവകാശപ്പെടുന്ന കടയ്ക്കലെ വിപ്ലവ ചിങ്കങ്ങൾ തിരക്കിയപ്പോൾ അത് CPM അധ്യാപക സംഘടനയിലെ ആധ്യാപകനാണ് നേതൃത്വം അപ്പോൾ തന്നെ അത് ഒതുക്കിതീർത്തു SFI ചിങ്കങ്ങൾക്ക് പരാതിയും ഇല്ല എന്താല്ലേ!… അങ്ങനെ ഇരിക്കെ കടയ്ക്കൽ CP സ്കൂളിലെ ഒരു ജീവനക്കാരൻ അവിടുത്തെ വിദ്യാർത്ഥിയെ മർദ്ദിച്ചതായി അറിയാൻ കഴിയുന്നത് വിദ്യാർത്ഥിയുടേയും രക്ഷകർത്താവിൻ്റെയും ഭാഗത്തുനിന്നും പോലീസിനും സ്‌കൂളിനും രേഖാമൂലം പരാതിയൊന്നും ലഭിച്ചതുമില്ല അങ്ങനെയിരിക്കെ തൊട്ടടുത്ത ദിവസം J.C അനിൽ അഴിമതി നടത്തിയ സഹകരണ സംഘത്തിലെ 13 പേർക്കെതിരെ കേസെടുത്ത വാർത്ത പുറത്തുവരുന്നു അതോടെ ഒരു അഴിമതിക്കാരനെ പാർട്ടിയിലേക്കെടുത്ത കടയ്ക്കലെ CPM നേതൃത്വം ആകെ വെട്ടിലാകുന്നു. എങ്ങനെയും ആളുകളിൽ നിന്നും ശ്രദ്ധതിരിക്കണം കടയ്ക്കൽ CP സ്‌കൂളിൽ ജീവനക്കാരൻ വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ അതുവരെ പരാതിയില്ലായിരുന്ന വിദ്യാർത്ഥി സ്‌കൂളിന് പരാതി നൽകുന്നു. പരാതി ലഭിച്ച സ്‌കൂൾ അധികാരികൾ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെ അന്വേക്ഷണ അടിസ്ഥാനത്തിൽ പുറത്തു നിർത്തുന്നു. SFI അപ്പോഴേക്കും പുറത്തു ഗേറ്റടച്ചു സ്‌കൂൾ അടച്ചിടാനുള്ള സമരത്തിലാണ് CPI നേതൃത്വം നൽകുന്ന ട്രസ്റ്റിൻ്റെ കീഴിലുള്ള സ്‌കൂളായതിനാൽ ട്രസ്റ്റ് അംഗങ്ങളും PTA നേതൃത്വവും സ്‌കൂളിൽ അടിയന്തര കമ്മിറ്റി കൂടുവാൻ തീരുമാനിച്ചു (ട്രസ്സ് അംഗങ്ങൾ സ്ഥിരം അംഗങ്ങൾ ആയതിനാൽ അഴിമതിക്കേസിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയവർ ഇപ്പോഴും അതേ ട്രസ്സിലെ അംഗങ്ങളാണ്) കമ്മിറ്റി തീരുമാനം ഒന്നും തന്നെ അംഗീകരിക്കാൻ അവർ തയ്യാറല്ല കാരണം അവർക്ക് കടയ്ക്കലിലെ മികച്ച വിദ്യാഭ്യാസ നിലവാരത്തിൽ പോകുന്ന സ്‌കൂൾ എങ്ങനെയെങ്കിലും CPMൻ്റെ കയ്യിലാക്കണം അല്ലങ്കിൽ സ്‌കൂൾ എന്നെന്നെക്കുമായി ഇല്ലാതാക്കണം ഇതൊക്കെ കടയ്ക്കലെ നേതൃത്വത്തിന് വാക്കുകൊടുത്തിട്ടായിരിക്കും പാർട്ടിയിൽ ചേർന്നേക്കുന്നത് എന്തായാലും തർക്കത്തിനൊടുവിൽ CPM നേതൃത്വം പുറത്തിറങ്ങി സ്‌കൂളിനുപുറത്ത് പ്രശ്നങ്ങൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ CPI ജില്ലാ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ മുദ്രാവാക്യവുമായി SFIയും DYFIയും നിരന്നു അവർക്ക് നേതൃത്വം കൊടുക്കാൻ CPMഉം (ദീപുവിൻ്റെ കുറുമ്പും വിക്രമൻ്റെ അക്രമവും കുറച്ച് കൂടുന്നുണ്ട്) അതിനിടയിൽ സംഭവസ്ഥലത്തുണ്ടായിരുന്ന SI ജ്യോതിഷ് CPM ലോക്കൽ സെക്രട്ടറിയെ പിടിച്ചുതെള്ളി വിടുന്നതുകണ്ടായിരുന്നു അത് അവരായി അവരുടെ പാടായി ഷർട്ടും കീറിനിൽക്കുന്ന LC സെക്രട്ടറിയുടെ വിഷമം കണ്ട SFI ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കാൻ തുടങ്ങി അത് CPIക്ക് കൂടെ എതിരെ ആയിരുന്നു ജില്ലാ സെക്രട്ടറി വന്നപോലെ പുറത്തുപോകില്ലപോലും “പി.എസ് സുപാലിന് അവിടെ വരാൻ അറിയാമെങ്കിൽ വന്നപോലെ പോകാനും അറിയാം”എന്തായാലും കടയ്ക്കലെ CPM നേതൃത്വം SFIയെ മുന്നിൽ നിർത്തി സോഷ്യൽ മീഡിയ പോരാട്ടത്തിൽ ആണ് 199രൂപയ്ക്ക് നെറ്റും ചാർജുചെയ്ത് തലയും വാലുമില്ലാത്ത അക്കൗണ്ടുകളിൽ നിന്നും CPI ജില്ലാ സെക്രട്ടറിക്ക് എതിരെയുള്ള ട്രോൾ പോസ്റ്റുകളും അധിക്ഷേപ കമൻ്റുകളും ഭീക്ഷണിയുമാണ് (അവറ്റകൾക്ക് അറിയാവുന്നതല്ലേ ചെയ്യാൻ പറ്റൂ) SFI ചിങ്കങ്ങളെ നിങ്ങൾ ആദ്യം വീട്ടിൽ ചെന്ന് വിവരം ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ മാത്രം അവരോട് ഒന്ന് തിരക്കുക പി.എസ് സുപാലിനെപറ്റി ഏരൂർ പണയിൽ വീട്ടിൽ ശ്രീനിസാറിൻ്റെ മകനായ സുപാലിനെപറ്റി CPI കൊല്ലം ജില്ലാ സെക്രട്ടറിയായ സുപാലിനെപറ്റി. കാരണം SFI 2k കളായ നീയൊക്കെ ജനിക്കുന്നതിന് മുന്നേ തന്നെ നിൻ്റെയൊക്കെ നേതൃത്വം തകർക്കാൻ ശ്രമിക്കാൻ തുടങ്ങിയതാണ് സുപാലിനെ അന്നൊന്നും തകർക്കാൻ പോയിട്ടു തടുക്കാനോ തടയാനോപോലും നിൻ്റെയൊന്നും കൂട്ടത്തിന് കഴിഞ്ഞിട്ടില്ല. സുപാലിനെതിരെ ഫേക്ക് അകൗണ്ടുകളിൽ നിന്നും കുരക്കുന്ന SFIയുടെ കീടങ്ങൾ സുപാലിനെയും കുടെയുള്ള സഖാക്കളെയും മനസിലാക്കിയിരിക്കുന്നത് നല്ലതാണ് CPI സഖാക്കൾക്ക് സുപാൽ അണ്ണനാണ് ഏന്ത് പ്രശ്നം വന്നാലും ശരിയുടെപക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് സഖാക്കളെ ചേർത്തു നിർത്തുന്ന ചേർത്തുപിടിക്കുന്ന സഖാവ് സുപാലിനോട് സഖാക്കൾക്ക് തിരിച്ചും അങ്ങനെ തന്നെയാണ് ഒരു പ്രശനമുണ്ടായാൽ അണ്ണനും പിൻമ്മാറിയ ചരിത്രമില്ല കൂടെയുള്ള സഖാക്കൾക്കും അങ്ങനെതന്നെയാണ് വർഷക്കൾക്ക്മുന്നേ ഇടമണിൽ വെച്ചുണ്ടായ ഒരു പ്രശനത്തിൽ സുപാലിനെ വെളുപ്പിനെ വീടുകയറി പോലീസ് അറസ്റ്റുചെയ്യാൻ തീരുമാനിച്ചു ഏരൂർ വീടിനുമുന്നിൽ പോലീസ് വാഹനങ്ങളും പോലീസും നിരന്നു സുപാലിനെ അറസ്റ്റ് ചെയ്തു വർഷങ്ങൾക്ക് മുന്നേ ഇന്നത്തെപ്പോലെ ഫോണുകൾ സജീവമല്ലാത്ത കാലമായിരുന്നിട്ടും സുപാലിലെ അറസ്റ്റുചെയ്ത വാർത്തയറിഞ്ഞ് വെളുപ്പിനെ മുതൽ തന്നെ പ്രവർത്തകൾ തടിച്ചുകൂടി നാട് ഹർത്താലിലേക്ക് കടക്കുകയും ചെയ്തു അന്ന് മനസിലായി സുപാലിനെ തൊട്ടാൽ സഖാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് മജിസ്‌ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി സുപാലിനെ റിമാൻ്റ് ചെയ്യിക്കാം എന്ന് കരുതിയ പോലിസിന് തെറ്റി സുപാലിനെ അറസ്റ്റു ചെയ്ത വാർത്തയറിഞ്ഞ പ്രവർത്തകരുടെ പ്രതിക്ഷേധവും രോക്ഷവും പോലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു സമയം കടന്നുപോകും തോറും മുഴുവൻ മേഖലയിലും പ്രവർത്തകരുടെ രോക്ഷപ്രകടനങ്ങൾ അലയടിച്ചു. റിമൻ്റു ചെയ്താൽ പ്രവർത്തകരെ നിയന്ത്രിക്കാൻ കഴിയില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി അറസ്റ്റുചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ നിന്നും ജ്യാമ്യം ലഭിച്ച് സുപാൽ തിരികെ വീട്ടിൽ എത്തിയിട്ടാണ് കക്ഷിരാഷ്ട്രിയ ഭേദമന്യേ സുപാലിനായി തെരുവിലിറങ്ങിയവരെ നിയന്ത്രിക്കാൻ പോലും കഴിഞ്ഞത് അതൊക്കെ SFIയിലെ ഓൺലൈൻ ഫേക്ക് അക്കാണ്ട് വിപ്ലവം നടത്തുന്ന കീടങ്ങൾ വീട്ടിൽ തിരക്കി മനസിലാക്കുന്നത് നല്ലതാണ്. സുപാൽ എന്നാൽ CPI സഖാക്കൾക്ക് എല്ലാം ആണ് സുപാലിനെതിരെ SFI കോമാളിത്തരവുമായി നിന്നാൽ CPI സഖാക്കൾ നോക്കി നിന്നെന്നുവരില്ല.
2018ൽ CPI അഞ്ചൽ മണ്ഢലം സെക്രട്ടറി ലിജൂ ജമാലിനെ പഞ്ച്മോഡി ചലഞ്ചിൻ്റെ പേരിൽ സംഘർഷമുണ്ടായതിൻ്റെ അടിസ്ഥാനത്തിൽ അറസ്സ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു അഞ്ചിൽ CPI സഖാക്കൾ ഹർത്താൽ നടത്തി വൈകുന്നേരത്തെ പ്രതിക്ഷേധപ്രകടനത്തിൽ സുപാൽ സഖാക്കളോട് ഒരു കാര്യം പറയുകയുണ്ടായി ലിജൂ ജമാലിനെ അറസ്റ്റുചെയ്തു SI ഇനി അഞ്ചൽ ഉണ്ടാകില്ലന്ന് വാക്ക് പറഞ്ഞത് സുപാൽ ആയതിനാൽ സഖാക്കൾക്ക് ഉറപ്പാണ് ആ SI ഇനി അഞ്ചൽ കാണില്ലന്ന് CPI സഖാക്കൾക്ക് അറിയാം കടയ്ക്കൽ SFIയെ പോലെ കഴുത കാമം കരഞ്ഞു തീർക്കും പോലെ SIയുടെ ഫോട്ടോയിൽ ട്രോൾ ഇറക്കി വിഷമം തീർക്കേണ്ടി വരില്ലന്നും. ലിജൂ ജമാൽ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അഞ്ചൽ സ്റ്റേഷൻ ഭരിച്ചിരുന്ന SI സ്ഥലം മാറ്റം ലഭിച്ച് ട്രാഫിക്കിൻ്റെ ചുമതലയിൽ കൊട്ടാരക്കര ഓഫീസിനുമുകളിനിന്നും സഖാക്കളെ നോക്കിനിക്കണ്ട അസ്ഥയുണ്ടായിട്ടുണ്ട് അന്ന് MLAയും ജില്ലാ സെക്രട്ടറിയും ഒന്നും അല്ലാതിരുന്ന സുപാലിന് പറഞ്ഞത് ചെയ്തുതന്നെയായിരുന്നു ശീലം. ഇപ്പോൾ കടയ്ക്കൽ SIയുടെ ആട്ടും തുപ്പും കേട്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ പോസ്റ്റിടാൻ മാത്രം വിധിച്ച കടയ്ക്കലെ SFI, DYFI, CPM സഖാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അങ്ങനെ കരച്ചിൽ സഹിക്കാൻ കഴിയാത്ത കടയ്ക്കലെ കുട്ടിസഖാക്കൾ സുപാലിനെതിരെയും അധിക്ഷേപ പോസ്റ്റുകളുമായി കളം നിറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ വെല്ലുവിളികളും കടയ്ക്കൽ വന്നാൽ വന്നപോലെ തിരിച്ചുപോകില്ല പോലും “സുപാൽ കടയ്ക്കൽ വന്നിട്ടുമുണ്ട് വന്നപോലെ തിരിച്ചു പോയിട്ടും ഉണ്ട്” ഇനിയും അങ്ങനെ തന്നെയായിരിക്കും സുപാലിനെ തടയാനൊന്നും കടയ്ക്കലെ സഖാക്കൾ മൂത്തിട്ടില്ല സംശയമുണ്ടെങ്കിൽ കുട്ടിസഖാക്കൾ കീറിയ ഷർട്ട് തൈയ്ച്ചോണ്ടിരിക്കുന്ന LC സെക്രട്ടറിയോട് ചോദിച്ചാൽ മതി നെഞ്ചത്തെ പാടും ഷർട്ട് കീറിയതിനെപറ്റിയും
NB:നിയമസഭയിൽ വെച്ച് ഏതിർകക്ഷി MLAക്ക് തല്ലും കൊടുത്ത് ഉടുപ്പും വലിച്ചുകീറി പുറത്തു വന്ന സുപാലിൻ്റടുത്താണ് കടയ്ക്കലെ കീടങ്ങൾ പറയുന്നത് വന്നപോലെ തിരിച്ച് പോകില്ല പോലും.
നിൻ്റടുത്തൊക്കെ ഒന്നെ പറയാനുള്ളു പോയി തരത്തിൽ പോയി കളിക്കിനെടാ…
അണ്ണനാണ് അത് മറക്കണ്ട!

