ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.

എറണാകുളം: കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഒക്ടോബർ 27 ചൊവ്വാഴ്ച ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഭാഗികമായി റദ്ദാക്കിയതായും ചില ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശ്ശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശ്ശൂരിൽനിന്ന് പുറപ്പെടും.

കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

ചൊവ്വാഴ്‌ച വന്ദേഭാരത് എക്‌സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

Join Community

Leave a Reply

Enable Notifications OK No thanks