തിരുവനന്തപുരം:കാര്യക്ഷമവും അഴിമതിരഹിതവുമായ സിവില്‍ സര്‍വീസിനായി പ്രയത്‌നിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവ് എം.എന്‍.വി.ജി.അടിയോടിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍, സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍, സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 26 വൈകുന്നേരം 4 മണിക്ക് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ എം.എന്‍.വി.ജി.അടിയോടി ഹാളില്‍ വച്ച് ‘ജനാധിപത്യവും തിരഞ്ഞെടുപ്പ് കമ്മീഷനും’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രഭാഷണം നടത്തും.


