ചേരാനല്ലൂരിൽ പുലർച്ചെ സ്കൂട്ടർ യാത്രക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരിച്ചു. പതിനേഴ് വയസ്സുകാരൻ ഓടിച്ച കാർ പിന്നിൽ ഇടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണെന്നും കാർ ജഡ്ജിയുടെ പേരിലാണെന്നും പൊലീസ് അറിയിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. അപകടശേഷം കാർ സ്ഥലത്തുനിന്ന് മാറ്റിയത് വിവാദമായി. വിവരം തേടിയെത്തിയ ബന്ധുവിനോട് “എന്നെ ചോദ്യം ചെയ്യാൻ വരരുത്” എന്ന മട്ടിൽ ജഡ്ജി പറഞ്ഞതായി ബന്ധു ആരോപിക്കുന്നു.

