GNPC യും,ഷാപ്പിലെ കറിയും നാവിലെ രുചിയും, ആയിരം ഫുഡ് വ്ലോഗര്‍ മാരും ജനിക്കുതിനും വര്‍ഷങ്ങള്‍ക്കു മുമ്പേ കുളത്തൂപ്പുഴയിലെ ഭക്ഷണ പ്രിയരെ രുചിഭേദങ്ങളുടെകലവറയിലേക്ക് കൈപിടിച്ചു നടത്തിയ ചന്ദ്രന്‍ .

രാവിലെ വാർത്ത പരതി നടന്നപ്പോൾ കുളത്തൂപ്പുഴയിൽ നിന്നും ഒരു സുഹൃത്ത് വാട്സാപ്പിൽ ഒരു കുറിപ്പിട്ടു. അതിൽ എല്ലാം ഉണ്ടായിരുന്നില്ല. തിരഞ്ഞുപിടിച്ചു ഒരു വാർത്ത നൽകി. പിന്നെയും  ഒരു വാർത്ത പ്രസിദ്ധീകരിച്ചു. എന്നെ ഏറെ വേദനിപ്പിച്ചത് കടതുറക്കാൻ പോയ 80 വയസ്സുള്ള മനുഷ്യൻ കത്തിക്കരിഞ്ഞ് കിടക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. ഇപ്പോൾ ഞാൻ FBയൊക്കെ ഒന്നു നോക്കി വന്നപ്പോൾ ചന്ദ്രൻ ചേട്ടനുമായി ബന്ധപ്പെട്ട വാർത്ത കണ്ടു അതെനിക്ക് കൊടുക്കണമെന്നു തോന്നി. ബാക്കി നിങ്ങളും വായിക്കുക……

രുചി വൈവിധൃം തേടിയെത്തുന്നവരുടെ നാവിന്‍ തുമ്പിലെ രസമുകുളങ്ങില്‍ തൊട്ടു വെക്കുന്ന എരിവിന്‍ സ്പര്‍ശം തീനാളമായി ആമാശയത്തിന്‍റെ അന്തരാളങ്ങള്‍ വളരെ കടന്നു ചെല്ലുന്ന അനുഭവം തിരിച്ചറിഞ്ഞ ഏതോ ഭക്ഷണപ്രിയന്‍ ചന്ദ്രാണ്ണന്‍ വികസിപ്പിച്ചെടുത്ത ”കാന്താരിച്ചമ്മന്തി”ക്ക് ഇട്ട പേരാണ് ”അന്തര്‍വാഹിനി”..

ചന്ദ്രാണ്ണന്‍ അന്തര്‍വാഹിനി തയ്യാറാക്കാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ പലതായെങ്കിലും സോഷൃല്‍ മീഡിയ പ്രചരണത്തില്‍ വന്നതോടെയാണ് അതിന്‍റെ പെരുമ പുറം നാടുകള്‍ അറിഞ്ഞു തുടങ്ങിയത്..

തുടര്‍ന്ന് പാലക്കാടു മുതല്‍ തിരുവന്തപുരം വരെയുള്ള ട്രാവല്‍&ഫുഡ് വ്ലോഗര്‍മാര്‍ ചന്ദ്രാണ്ണന്‍റെ ”സന്തോഷ് ഹോട്ടല്‍ തേടി കുളത്തൂപ്പുഴയിലേക്ക് എത്തിത്തുടങ്ങി..

ഇതിനിടെ ചന്ദ്രാണ്ണന്‍റെ പേരക്കുട്ടി പങ്കെടുത്ത ഒരു ടി.വി. പരിപാടിക്കിടയിലും ചന്ദ്രാണ്ണന്‍റെ ‘അന്തര്‍വാഹിനി’ പരാമര്‍ശ വിധേയമായതോടെ അദ്ദേഹത്തിന് കുളത്തൂപ്പുഴയില്‍ ഒരു ചെറു സെലിബ്രിറ്റി പരിവേഷമൊക്കെ കൈവന്നിരുന്നു..

അരനൂറ്റാണ്ടു മുമ്പ് പത്തനംതിട്ട ജില്ലയില്‍ നിന്ന് മദ്ധൃതിരുവിതാംകൂര്‍ രുചിക്കൂട്ടുകളുടെ കൈപ്പുണൃവുമായി കുളത്തൂപ്പുഴയില്‍ എത്തി വിവധ ഷാപ്പുകളില്‍ കറിക്കട നടത്തി തുടങ്ങിയ ചന്ദ്രാണ്ണന്‍ വളരെ വേഗമാണ് കുളത്തൂപ്പുഴക്കാരുടെ പ്രിയപ്പെട്ട പാചകക്കാരനായി മാറിയത്..

ഇപ്പോള്‍ വളരെ വര്‍ഷങ്ങളായി കുളത്തൂപ്പുഴ BPL പെട്രോളിനു സമീപത്തായി ”സന്തോഷ് ഹോട്ടല്‍” എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ചന്ദ്രാണ്ണന്‍..

കുളത്തൂപ്പുഴയില്‍ പഴയതും പുതിയതുമായി എല്ലാ തലമുറയിലും പെട്ടവര്‍ക്കും സുപരിചിതനായിരുന്ന അദ്ദേഹത്തിന്‍റെ ദുരുഹസാചരൃത്തിലുമുള്ള വിയോഗ വാര്‍ത്ത കുളത്തൂപ്പുഴ നിവാസികള്‍ ഞെട്ടലോടെയാണ്ഇന്ന് രാവിലെ കേട്ടത്..

ചന്ദ്രാണ്ണന് കുളത്തൂപ്പുഴ പൗരസമിതിയുടെ ആദരാഞ്ജലികള്‍ ..!🌹🌹
പോസ്റ്റ്‌ കടപ്പാട്: Shaji Thekkekara

Follow Our Facebook Page
Enable Notifications OK No thanks