ശാസ്താംകോട്ട:ശാസ്താംകോട്ടയിലെ എല്ലാവരുടേയും ശശി അണ്ണനാണ് യാത്ര പറഞ്ഞു പോയത്.പെയിന്റിംഗ് രംഗത്ത് നിരവധി ആളുകളെ കൈപിടിച്ചുയർത്തിയ വ്യക്തിയായിരുന്നു. ഒരു കാലഘട്ടത്തിൽ, പല ജില്ലകളിലും ബോർഡുകളും ബാനറുകളും എഴുതുന്നതിന് ശശിയണ്ണനെ കാത്തിരിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പെയിന്റിംഗ്, വീടുകളിലെ തറകളിൽ മൊസൈക്ക്, മ്യുറൽ പെയിന്റിംഗ്, ഇന്റീരിയർ ആർട്ട്, എന്നിവയിൽ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു. പുതിയ സാങ്കേതിക വിദ്യകൾ ഉണ്ടായിട്ടും ഇപ്പോഴും ആർട്ടിസ്റ്റ് ശശികുമാർ തന്നെ പെയിന്റ് ചെയ്യണമെന്നും, എഴുതണമെന്നും ശഠിക്കുന്ന ആളുകളുണ്ട്. പഴയകാല മലയാള സിനിമകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ. തങ്കമണി അമ്മാൾ. മക്കൾ. സന്ദീപ്(ന്യൂസ് 18 കേരള മാധ്യമപ്രവർത്തകൻ), സിനി ദീപ്.(കമ്പ്യൂട്ടർഎൻജിനീയർ).
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

