0%
Thu, 26 Nov 2026 9:54 PM
News12 India Malayalam
ലൈവ് ന്യൂസ്
NEW7 മിനിറ്റ് മുമ്പ്താങ്ക്സ്‌ഗിവിങ്: നന്ദിയുടെ ആഘോഷം; നാലു നൂറ്റാണ്ടുകളുടെ ചരിത്രവുമായി അമേരിക്കൻ പാരമ്പര്യം.NEW44 മിനിറ്റ് മുമ്പ്കനത്ത കാറ്റും മഴയും: ന്യൂയോർക്കിലെ മാസീസ് താങ്ക്സ്ഗിവിങ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റി.NEW54 മിനിറ്റ് മുമ്പ്ബിസിനസില്‍ നഷ്ടം വന്നാല്‍ ഞാൻ സഹിക്കും, പക്ഷെ…ഇനി മുതല്‍ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നല്‍കും’;എംഎ യൂസഫലി.1 മണിക്കൂർ മുമ്പ്തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ; തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട്, കടകളിലും വാഹനങ്ങളിലും നാശനഷ്ടം.11 മണിക്കൂർ മുമ്പ്തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ.12 മണിക്കൂർ മുമ്പ്ഇന്ത്യ എൻ്റെ രാജ്യമാണ്എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ ഇന്ത്യയെ (ഭാരതം) സ്‌നേഹിക്കുന്നു ഇന്നത്തെ ദിവസം നമുക്കെല്ലാം ഓർമ്മിക്കാം.12 മണിക്കൂർ മുമ്പ്രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് 27 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപനം നിര്‍വഹിക്കും12 മണിക്കൂർ മുമ്പ്യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്12 മണിക്കൂർ മുമ്പ്മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക13 മണിക്കൂർ മുമ്പ്ഷിക്കാഗോ ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ്; ഒഴിഞ്ഞ ഭൂമിക്ക് നികുതി നിർദേശിച്ച് മേയർ.
Cultural

തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ.

അക്ഷര വലിപ്പം

തിരൂരങ്ങാടി:പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമായ കുട്ടികൾക്ക് മികച്ച ചികിത്സാ-പുനരധിവാസ പിന്തുണ ഉറപ്പാക്കുന്ന തിരൂരങ്ങാടിയിലെ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി) ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ സന്ദർശിച്ചു. കേന്ദ്രത്തിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ നേരിൽ കണ്ട കളക്ടർ കുട്ടികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. ജീവനക്കാരുമായി സംവദിച്ച കളക്ടർ കേന്ദ്രത്തിന്റെ പ്രവർത്തന പുരോഗതി ചോദിച്ചറിയുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജനനം മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ വളർച്ചാപരമായ കാലതാമസം, കാഴ്ച-കേൾവി വൈകല്യങ്ങൾ, സംസാര-ചലന പരിമിതികൾ എന്നിവ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സയും തെറാപ്പിയും ലഭ്യമാക്കുന്നുണ്ട്.

സന്ദർശനത്തിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടെനി ജോർജ്, തിരൂരങ്ങാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. അനുരാഗി, ആർ.എം.ഒ ഡോ. ഹഫീസ് റഹ്മാൻ, ശിശുരോഗ വിദഗ്ധ ഡോ. നവാൽ മൊയ്തു, ഡി.ഇ.ഐ.സി മാനേജർ ദേവീദാസ്, ആർ.ബി.എസ്.കെ. കോർഡിനേറ്റർ പി.കെ. രമ്യ, ഐ.ഇ.സി കൺസൾട്ടന്റ് ഇ.ആർ. ദിവ്യ, പി.ആർ.ഒ മുനീർ, നഴ്സിങ് സൂപ്രണ്ട് പി. ബിന്ദു എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഡി.ഇ.ഐ.സി. സറ്റാഫുകളോടൊപ്പം


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം