0%
Thu, 26 Nov 2026 9:54 PM
News12 India Malayalam
ലൈവ് ന്യൂസ്
NEW7 മിനിറ്റ് മുമ്പ്താങ്ക്സ്‌ഗിവിങ്: നന്ദിയുടെ ആഘോഷം; നാലു നൂറ്റാണ്ടുകളുടെ ചരിത്രവുമായി അമേരിക്കൻ പാരമ്പര്യം.NEW44 മിനിറ്റ് മുമ്പ്കനത്ത കാറ്റും മഴയും: ന്യൂയോർക്കിലെ മാസീസ് താങ്ക്സ്ഗിവിങ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റി.NEW54 മിനിറ്റ് മുമ്പ്ബിസിനസില്‍ നഷ്ടം വന്നാല്‍ ഞാൻ സഹിക്കും, പക്ഷെ…ഇനി മുതല്‍ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നല്‍കും’;എംഎ യൂസഫലി.1 മണിക്കൂർ മുമ്പ്തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ; തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട്, കടകളിലും വാഹനങ്ങളിലും നാശനഷ്ടം.11 മണിക്കൂർ മുമ്പ്തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ.12 മണിക്കൂർ മുമ്പ്ഇന്ത്യ എൻ്റെ രാജ്യമാണ്എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ ഇന്ത്യയെ (ഭാരതം) സ്‌നേഹിക്കുന്നു ഇന്നത്തെ ദിവസം നമുക്കെല്ലാം ഓർമ്മിക്കാം.12 മണിക്കൂർ മുമ്പ്രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് 27 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപനം നിര്‍വഹിക്കും12 മണിക്കൂർ മുമ്പ്യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്12 മണിക്കൂർ മുമ്പ്മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക13 മണിക്കൂർ മുമ്പ്ഷിക്കാഗോ ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ്; ഒഴിഞ്ഞ ഭൂമിക്ക് നികുതി നിർദേശിച്ച് മേയർ.
Chickago

ഷിക്കാഗോ ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ്; ഒഴിഞ്ഞ ഭൂമിക്ക് നികുതി നിർദേശിച്ച് മേയർ.

അക്ഷര വലിപ്പം

ഷിക്കാഗോ: 2027-ലെ നഗര ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ് നികത്താൻ
സ്വകാര്യ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ ഭൂമിക്ക് നികുതി ഏർപ്പെടുത്താൻ മേയർ
ബ്രാൻഡൻ ജോൺസൺ നിർദേശിച്ചു. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്കുള്ള ഫീസ്
വർധിപ്പിക്കുക, നഗരത്തിന് ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുക്കാനുള്ള
നടപടികൾ ശക്തമാക്കുക തുടങ്ങിയവയും പുതുക്കിയ ബജറ്റ് നിർദേശത്തിലുണ്ട്.

പാർക്കിങ് മീറ്റർ കരാറിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിന് ലഭിച്ച
7.5 കോടി ഡോളർ പെൻഷൻ ഫണ്ടിലേക്ക് അധികമായി നൽകാൻ സിറ്റി കൗൺസിൽ
തീരുമാനിച്ചിരുന്നു. ആ തുക അടുത്ത വർഷത്തെ ബജറ്റിൽ വരുമാനമായി
കണക്കാക്കിയിരുന്നതിനാലാണ് പകരം വരുമാനം കണ്ടെത്താൻ മേയർ പുതിയ
നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

വലിയ കമ്പനികളിൽനിന്ന് ജീവനക്കാരുടെ എണ്ണമനുസരിച്ച് പ്രതിമാസ നികുതി
ഈടാക്കാനുള്ള നിർദേശം മേയർ നിലനിർത്തി. ഓരോ ജീവനക്കാരനും പ്രതിമാസം 25
ഡോളർ നിരക്കിലാണ് നികുതി നിർദേശിച്ചിരിക്കുന്നത്. ഈ നിർദേശത്തോട് 28
കൗൺസിൽ അംഗങ്ങൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

ഒഴിഞ്ഞ ഭൂമിക്കുള്ള നികുതി ഉൾപ്പെടെയുള്ള നിർദേശങ്ങൾക്ക് സിറ്റി
കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഡിസംബർ 31-നകം നഗരത്തിന് ബജറ്റ്
പാസാക്കണം.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം