0%
Thu, 26 Nov 2026 9:54 PM
News12 India Malayalam
ലൈവ് ന്യൂസ്
NEW7 മിനിറ്റ് മുമ്പ്താങ്ക്സ്‌ഗിവിങ്: നന്ദിയുടെ ആഘോഷം; നാലു നൂറ്റാണ്ടുകളുടെ ചരിത്രവുമായി അമേരിക്കൻ പാരമ്പര്യം.NEW44 മിനിറ്റ് മുമ്പ്കനത്ത കാറ്റും മഴയും: ന്യൂയോർക്കിലെ മാസീസ് താങ്ക്സ്ഗിവിങ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റി.NEW54 മിനിറ്റ് മുമ്പ്ബിസിനസില്‍ നഷ്ടം വന്നാല്‍ ഞാൻ സഹിക്കും, പക്ഷെ…ഇനി മുതല്‍ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നല്‍കും’;എംഎ യൂസഫലി.1 മണിക്കൂർ മുമ്പ്തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ; തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട്, കടകളിലും വാഹനങ്ങളിലും നാശനഷ്ടം.11 മണിക്കൂർ മുമ്പ്തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ.12 മണിക്കൂർ മുമ്പ്ഇന്ത്യ എൻ്റെ രാജ്യമാണ്എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ ഇന്ത്യയെ (ഭാരതം) സ്‌നേഹിക്കുന്നു ഇന്നത്തെ ദിവസം നമുക്കെല്ലാം ഓർമ്മിക്കാം.12 മണിക്കൂർ മുമ്പ്രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് 27 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപനം നിര്‍വഹിക്കും12 മണിക്കൂർ മുമ്പ്യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്12 മണിക്കൂർ മുമ്പ്മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക13 മണിക്കൂർ മുമ്പ്ഷിക്കാഗോ ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ്; ഒഴിഞ്ഞ ഭൂമിക്ക് നികുതി നിർദേശിച്ച് മേയർ.
Cultural

മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക

അക്ഷര വലിപ്പം

കലോത്സവ വേദികളില്‍ ഓരോ തവണയും കഴിവ് തെളിയിച്ച് മുന്നേറുകയാണ് കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ് അവന്തിക. 45-ാം മത് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് അവന്തിക സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. മുന്‍വര്‍ഷങ്ങളിലെ സംസ്ഥാനതല മത്സരത്തില്‍ മികവ് തെളിയിച്ചിട്ടുള്ള അവന്തികക്ക് കലോത്സവ വേദികള്‍ പുതുമയുള്ളതല്ല. 2025 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് തവണ കേരളനടനത്തില്‍ എ ഗ്രേഡ് സ്വന്തമാക്കി. ഇത്തവണ മോഹിനിയാട്ടത്തിലെ വിജയത്തിനൊപ്പം മോണോആക്ടിലും എ ഗ്രേഡ് നേടിയതോടെ വിവിധ കലാ മേഖലയിലെ കഴിവ് തെളിയിച്ചിരിക്കുകയാണ് അവന്തിക. മോഹിനിയാട്ടത്തിന്റെ ചാരുതയും ഭാവാഭിനയവും ചുവടുകളില്‍ മനോഹരമായി സമന്വയിപ്പിക്കാന്‍ അവന്തികയ്ക്ക് കഴിയുന്നുണ്ട്. ആഷിഷ് പയ്യന്നൂരാണ് അവന്തികയുടെ കലാപരിശീലകന്‍. പി ശ്രീജിത്തിന്റെയും ടി അര്‍ച്ചനയുടെയും മകളാണ് അവന്തിക. പഠനത്തോടൊപ്പം കലാപരിശീലനം മുന്നോട്ടുകൊണ്ടുപോകുന്ന അവന്തികയുടെ അടുത്ത ലക്ഷ്യം സംസ്ഥാന കലോത്സവ വേദിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. ജില്ലാ വേദിയിലെ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസവുമായി സംസ്ഥാന വേദിയിലേക്ക് ചുവടുവെക്കുമ്പോള്‍ അവന്തികയുടെ കലായാത്രയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.

പാരമ്പര്യച്ചുവടുകള്‍ക്ക് പൊന്‍തിളക്കം; പളിയ നൃത്തത്തില്‍ മാനന്തവാടി എം.ജി.എമ്മിന് ഒന്നാം സ്ഥാനം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പരമ്പരാഗത നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി മാനന്തവാടി എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. പളിയ സമുദായത്തിന്റെ തനതായ ആരാധനാ നൃത്തരൂപമാണ് പളിയനൃത്തം. പളിയ സമുദായത്തിന്റെ കുലദൈവമായ ഏടാത്ത് പളിച്ചിയമ്മയെ സ്തുതിച്ചുകൊണ്ടാണ് നൃത്തം അവതരിപ്പിക്കുന്നത്. മഴയ്ക്കും മണ്ണിനും കാലാവസ്ഥയ്ക്കും രോഗശാന്തിക്കുമായി പ്രാര്‍ത്ഥിക്കുന്ന ഈ കലാരൂപം പളിയ സമുദായത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിയുമായുള്ള ആത്മബന്ധവുമാണ് പ്രതിഫലിപ്പിക്കുന്നത്. ഗോത്ര സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകം കലോത്സവ വേദിയില്‍ പുതുതലമുറയുടെ ചുവടുകളിലൂടെ അവതരിപ്പിച്ചത് വിജയത്തിന് പ്രത്യേക തിളക്കമേകുന്നുണ്ട്. പ്രസ്റ്റിന്‍ പ്രിജി, ഇമ്മാനുവല്‍ ബൈജു, അലീന ഇ.വി ജോസ്, കീര്‍ത്തന പി ഗിരീഷ്, അയിന ബാബു, ആയിഗ, തന്‍ഹ, അലന, ഡെല്‍ന, ഹയില്‍ ദിയ, അളകനന്ദ, വിനയ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രശാന്ത് ഇടുക്കിയാണ് പരിശീലകന്‍. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിദ്യാലയം ഈ നേട്ടം സ്വന്തമാക്കുന്നത്.

ഹൈസ്കൂൾ വിഭാഗം പരമ്പരാഗത നൃത്തത്തിൽ സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടിയ മാനന്തവാടി എം.ജി.എം എച്ച്.എസ്.എസ് ടീം🤞

കഥാപ്രസംഗ മികവില്‍ സംസ്ഥാനതലത്തിലേക്ക് നടവയല്‍ എച്ച്.എസ്.എസ്

കഥാപ്രസംഗ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിനടവയല്‍ സെന്റ് തോമസ് എച്ച്.എസ് സ്‌കൂള്‍. അമയ മരിയ തോമസ്, അന്‍വയ ആന്‍ തോമസ്, അഡോണ്‍ ദേവസ്യ, സുനിറ്റ് സിജി, കെസിയ അഗസ്റ്റിന്‍ എന്നിവര്‍ അവതരിപ്പിച്ച സുഗന്ധ എന്ന കഥാപ്രസംഗമാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹമായത്. നാലാം തവണയാണ് സംഘം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നത്. കെ.പി. ഷീജയുടെ പരിശീലനത്തിലാണ് വിദ്യാര്‍ഥികള്‍ മത്സരത്തിനൊരുങ്ങിയത്. 15 വര്‍ഷത്തോളമായി കഥാപ്രസംഗ കലയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ഷീജയുടെ ശിക്ഷണത്തില്‍ നിരവധി കുട്ടികളാണ് മത്സരരംഗത്ത് മികവ് തെളിയിച്ചിട്ടുള്ളത്. സംസ്ഥാന കലോത്സവത്തില്‍ വീണ്ടും മാറ്റുരയ്ക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് വിദ്യാര്‍ഥികള്‍. സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് സംഘം.

ചവിട്ടുനാടകത്തില്‍ വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം

ഹൈസ്‌കൂള്‍ വിഭാഗം ചവിട്ടുനാടക മത്സരത്തില്‍ ആറാം വര്‍ഷവും വിജയം തുടര്‍ക്കഥയാക്കി മാനന്തവാടി എം.ജി.എം എച്ച്.എസ് സ്‌കൂള്‍. സ്വര്‍ഗത്തിലെ ലൂസിഫറും മിഖായേലും തമ്മിലുള്ള പോരാട്ടമാണ് ചവിട്ടുനാടകത്തിന്റെ പ്രമേയം. അധ്യയനവര്‍ഷാരംഭത്തോടെ തുടര്‍ച്ചയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിയത്. ചവിട്ടു നാടക പരിശീലകന്‍ റോയ് ജോര്‍ജാണ് കഴിഞ്ഞ ആറു വര്‍ഷമായി ടീമിന് പരിശീലനം നല്‍കുന്നത്. ആര്‍. തനുശ്രീ, വി. ഋതിക, സിയ ഡൊമിനിക്, എസ്. അനിക, അലീന, അധിനിയ, ബെനിറ്റ, ബി. സെബാസ്റ്റ്യന്‍ ലൊറൈന്‍, അലോണ, ആന്‍ഡ്രിയ എന്നിവരാണ് ടീമംഗങ്ങള്‍.

 


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം