0%
Thu, 26 Nov 2026 9:54 PM
News12 India Malayalam
ലൈവ് ന്യൂസ്
NEW7 മിനിറ്റ് മുമ്പ്താങ്ക്സ്‌ഗിവിങ്: നന്ദിയുടെ ആഘോഷം; നാലു നൂറ്റാണ്ടുകളുടെ ചരിത്രവുമായി അമേരിക്കൻ പാരമ്പര്യം.NEW44 മിനിറ്റ് മുമ്പ്കനത്ത കാറ്റും മഴയും: ന്യൂയോർക്കിലെ മാസീസ് താങ്ക്സ്ഗിവിങ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റി.NEW54 മിനിറ്റ് മുമ്പ്ബിസിനസില്‍ നഷ്ടം വന്നാല്‍ ഞാൻ സഹിക്കും, പക്ഷെ…ഇനി മുതല്‍ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നല്‍കും’;എംഎ യൂസഫലി.1 മണിക്കൂർ മുമ്പ്തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ; തമ്പാനൂരിലും വഞ്ചിയൂരിലും വെള്ളക്കെട്ട്, കടകളിലും വാഹനങ്ങളിലും നാശനഷ്ടം.11 മണിക്കൂർ മുമ്പ്തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ച് ജില്ലാ കളക്ടർ.12 മണിക്കൂർ മുമ്പ്ഇന്ത്യ എൻ്റെ രാജ്യമാണ്എല്ലാ ഇന്ത്യക്കാരും എൻ്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ ഇന്ത്യയെ (ഭാരതം) സ്‌നേഹിക്കുന്നു ഇന്നത്തെ ദിവസം നമുക്കെല്ലാം ഓർമ്മിക്കാം.12 മണിക്കൂർ മുമ്പ്രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി വയനാട് 27 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രഖ്യാപനം നിര്‍വഹിക്കും12 മണിക്കൂർ മുമ്പ്യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്12 മണിക്കൂർ മുമ്പ്മോഹിനിയാട്ടത്തില്‍ തിളങ്ങി അവന്തിക13 മണിക്കൂർ മുമ്പ്ഷിക്കാഗോ ബജറ്റിൽ 7.5 കോടി ഡോളറിന്റെ വിടവ്; ഒഴിഞ്ഞ ഭൂമിക്ക് നികുതി നിർദേശിച്ച് മേയർ.
Cultural

ബിസിനസില്‍ നഷ്ടം വന്നാല്‍ ഞാൻ സഹിക്കും, പക്ഷെ…ഇനി മുതല്‍ ഗാന്ധി ഭവനിലേക്ക് ഒന്നരക്കോടി നല്‍കും’;എംഎ യൂസഫലി.

അക്ഷര വലിപ്പം

മാതാപിതാക്കളെ നോക്കുകയെന്നത് മക്കളുടെ ഉത്തരവാദിത്തമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. വിദ്യാസമ്പന്നരായവരാണ് തങ്ങളുടെ മാതാപിതാക്കളെ ഗാന്ധിഭവനില്‍ കൊണ്ടുവന്ന് തള്ളുന്നത്.

നിങ്ങളുടെ മക്കളും ഇത് തന്നെ നിങ്ങളോട് കാണിക്കുമെന്ന് മറക്കരുതെന്നും യൂസഫലി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികളായ പുരുഷൻമാർക്കായി നിർമിച്ചുനല്‍കുന്ന അത്യാധുനിക ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസഫലിയുടെ വാക്കുകളിലേക്ക്

‘ഇന്നിപ്പോള്‍ ഞാനും മുഖ്യമന്ത്രിയും കൂടി ഒരു പിതാവിനെ കണ്ടു. അദ്ദേഹത്തിൻ്റെ മക്കളില്‍ ഒരാള്‍ എൻജിനീയറും ഒരാള്‍ ഡോക്ടറും ആണെന്നാണ് പറഞ്ഞത്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള സംസ്കാര സമ്പന്നരായ മനുഷ്യരല്ലാത്ത മനുഷ്യരേ നിങ്ങളുടെ പിതാവിനെയും മാതാവിനെയും ആണ് നിങ്ങള്‍ ഇങ്ങോട്ട് തള്ളി വിട്ടിട്ടുള്ളത്. പക്ഷേ നിങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ മക്കളും നിങ്ങളോട് ചെയ്യും.

ആദ്യത്തെ ദിവസം ഇവിടെ വന്ന് ഇവിടെയുള്ളവരെ കണ്ടപ്പോള്‍ രാത്രി എനിക്ക് ഉറക്കില്ല. എഴുന്നേക്കും വെള്ളം കുടിക്കും ബാത്റൂമില്‍ പോകും മൂത്രം ഒഴിക്കും പിന്നെ വന്നിരിക്കും അങ്ങനെ ആകപ്പാട് എനിക്കൊരു ബുദ്ധിമുട്ട് .എന്റെ ഭാര്യ വന്ന് എന്നോട് ചോദിച്ചു എന്തു പറ്റി ഡോക്ടറെ വിളിക്കണോ, എന്താണ് ബിസിനസില്‍ വല്ല പ്രശ്നമുണ്ടോയെന്ന്. ഞാൻ പറഞ്ഞു ബിസിനസില്‍ എന്ത് പ്രശ്നം ഉണ്ടെങ്കിലും അതിനെ ധീരവും ശക്തവുമായി നേരിടാനുള്ള കഴിവും പ്രാപ്തിയും തന്റേടവും അറിവും ദൈവം എനിക്ക് തന്നിട്ടുണ്ട് അതിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടൊന്നും ഞാൻ പതറുന്നവനല്ല. പക്ഷേ ഇത് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി എന്ന്.

അവർ കിടന്നിടത്ത് കിടന്നാണ് മലമൂത്ര വിസർജനം ചെയ്തിരുന്നത്. അത്ര സ്റ്റാഫ് അന്ന് ഇവിടെ ഇല്ല. അതിനുള്ള സാമ്പത്തിക ശേഷിയില്ല .അവരുടെ ജീവിതം തന്നെ കഷ്ടമാണ്. അവരൊക്കെ മക്കളെ ചുമന്നു പെറ്റവരാണ്. ദൈവത്തിൻറെ സ്വന്തം നാട് എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന കേരളത്തിലാണ് ഇത് സംഭവിക്കുന്നത്. എനിക്ക് ദുഃഖമായി .ഞാൻ രണ്ടു മൂന്ന് ദിവസം ഇതിനെപ്പറ്റി തന്നെയാണ് ചിന്തിക്കുന്നത്.

ഞങ്ങളുടെ ഖുർആൻ പറഞ്ഞു എന്റെ വാക്യങ്ങള്‍ കേട്ട് ഹൃദയം കിടിലം കൊള്ളുന്നവൻ ആരോ അവനാണ് വിശ്വാസിയെന്ന്. അങ്ങനെ ആകെ വിഷമായി എനിക്ക് .ഉടൻ തന്നെ ഞാൻ ഒരു തീരുമാനം എടുത്തു. ഒരു കോടി രൂപയാണ് ഞാൻ ഗാന്ധി ഭവനില്‍ നല്‍കികൊണ്ടിരുന്നത്. അത് തികയുന്നില്ല എന്നാണ് ഇപ്പോള്‍ അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ഇനി മുതല്‍ അത് ഒന്നരക്കോടിയാക്കും’, എംഎ യൂസഫലി പറഞ്ഞു.

സോഷ്യൽ മീഡിയ കടപ്പാട്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം