നിലവിൽ ഉപയോഗിക്കുന്ന ഇന്നോവയ്ക്ക് പകരം ഫോർച്ചുണർ വേണമെന്ന ഗവർണറുടെ നിർദേശo

ന്യൂഡൽഹി: നിലവിൽ ഉപയോഗിക്കുന്ന ഇന്നോവയ്ക്ക് പകരം ഫോർച്ചുണർ വേണമെന്ന ഗവർണറുടെ നിർദേശo.ഉയരം കൂടുതലായതിനാൽ ഇന്നോവയിൽ കയറാനും യാത്രയ്ക്കിടെ ഇരിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് ഗവർണർ അറിയിച്ചത്. ഇതേത്തുടർന്ന് ഫോർച്ചുണർ വേണമെന്ന് റെസിഡന്റ് കമ്മീഷണറോട് ആവശ്യപ്പെടുകയായിരുന്നു. കേരളത്തിൽ ഗവർണർ ഉപയോഗിക്കുന്നതും ഫോർച്ചുണർ കാറാണ്.പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.ഡൽഹിയിലെത്തുമ്പോൾ മുഖ്യമന്ത്രിയും ഗവർണറും സാധാരണയായി ഇന്നോവയാണ് ഉപയോഗിക്കാറുള്ളത്. ഇന്ന് ഡൽഹിയിലെത്തുന്ന ഗവർണറുടെ യാത്രയ്ക്കായാണ് താൽക്കാലികമായി ഫോർച്ചുണർ വാടകയ്ക്കെടുത്തത്. നേരത്തെ ഉയരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടിനെത്തുടർന്ന് കേരള ഹൗസിൽ ഗവർണർ ഉപയോഗിച്ചിരുന്ന കട്ടിലും മാറ്റിയിരുന്നു. പകരം സിക്കിം ഹൗസിൽ ഉപയോഗിച്ചിരുന്ന കട്ടിലാണ് എത്തിച്ച് നൽകിയത്.

Enable Notifications OK No thanks