തിരുവനന്തപുരം – കന്യാകുമാരി പാത അറുപതു ശതമാനം ജോലികൾ പൂർത്തിയായി. 2029 മാർച്ചിൽ ഇരട്ടിപ്പിക്കൽ പൂർണ്ണമാക്കും.

നിലവിലുള്ള തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പദ്ധതിയുടെ 60 ശതമാനത്തോളം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 2029 മാര്‍ച്ചിനുള്ളില്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. റെയില്‍വേ ആരാധകനായ നവീന്‍ ചന്ദറിന് നല്‍കിയ വിവരാലകാശ മറുപടിയിലാണ് ദക്ഷിണ റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി 1,400 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കേരളത്തിലും തമിഴ്നാട്ടിലുമായി 86.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 2017 ഓഗസ്റ്റിലാണ് അനുമതി ലഭിച്ചത്. ഇതില്‍ 32.63 കിലോമീറ്റര്‍ പാത ഇതിനകം കമ്മീഷന്‍ ചെയ്തു. ബാക്കിയുള്ള 53.93 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതിക്കായി മൊത്തം 97.10 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഇതില്‍ 85.55 ഹെക്ടര്‍ ഭൂമി (ഏകദേശം 88 ശതമാനം) ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. അനുവദിച്ച 86.56 കിലോമീറ്റര്‍ റെയില്‍ പാതയുടെ 38 ശതമാനത്തോളം കമ്മീഷന്‍ ചെയ്തു കഴിഞ്ഞു.

Join Community
Enable Notifications OK No thanks