നൂർജഹാനെ വെറുതെ വിടുക എം എൻ കരാശ്ശേരി.

സൂഫിസത്തെക്കുറിച്ച് ഒരു സ്ത്രീ പറയുന്നത് ശരിയല്ല എന്നു പറയുന്നവർഓർക്കേണ്ടത്. സ്നേഹമാണ് വലുത് എല്ലാവരേയും ഒരുമിച്ച് നിർത്തുക. അതാണ് സൂഫിസം അവർക്ക് സ്വർഗ്ഗമെന്നോ നരകമെന്നോ വിഷയമല്ല. സ്വന്തംനിലയ്ക്ക് ദൈവത്തെ കണ്ടെത്തുക.സ്വന്തംനിലയ്ക്കുള്ള ഒരു അധ്യാപികയുടെ അന്വേഷണത്തെ ഇവർ എന്തിന് ഭയക്കുന്നു.എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നന്മ ചെയ്യാനും തിന്മ ഇല്ലാതാക്കാനും കഴിയുന്നത് നല്ലതല്ലെ. സ്ത്രീത്വത്തെ എതിർക്കുന്നവരാണ് സൂഫിസത്തിനെ എതിർക്കുന്നവർ.നൂർജഹാനെ ഞാൻ പിന്തുണയ്ക്കുന്നു. അവരുടെ പ്രവർത്തനങ്ങൾ തുടരുക തന്നെ വേണം.

ഇവരെക്കുറിച്ച് ഒരു പ്രമുഖ പത്രo പറയുന്നതും മറ്റൊരാളിന്റെ കമന്റു കൂടി ചേർക്കുന്നു.

ശബ്നം നൂർജ്ജഹാൻ. ഞാനിന്നാണ് ഇവരെ ശ്രദ്ധിക്കുന്നത്. ടൈoസ്ഓഫ് ഇന്ത്യഅവരെക്കുറിച്ച് ഇന്ന് എഴുതിയിരിക്കുന്നു.

റൂമിയുടെ അനുയായി എന്നാണ് അവരെപരിജയപ്പെടുത്തുന്നത്.

സുന്നികൾക്കും ഷിയാകൾക്കും വിവിധ മദ്ഹബുകൾ ഉണ്ട്. നാട്ടിലെസൂഫിപിന്തുടർച്ചക്കാർക്ക് ഷാഫി മദ്ഹബാണ് പഥ്യം. എന്നാൽ റൂമിപോലുള്ളവരെ പിന്തുടരുന്നവർക്ക് മദ്ഹബ് ഇല്ല നാട്ടിലെ സുന്നികൾ റൂമിയെപോലുള്ളവരെ അറിയുന്നവരും അല്ല അവർക്ക് എന്ത് കവിത എന്ത് ഫാരിസി? കുത്ത് റാതീബും നെയ്ച്ചോറും മൗലൂദും ആണ് അവരുടെ ശരീഅതും ത്വരീഖത്തും..

അവരെ മുജാഹിദുകൾ പണ്ടേമുഷ്‌രിക്ക് ആക്കി ബെടക്കാക്കി.

എന്നാൽ പുതിയ സൂഫികളെ അങ്ങിനെ ഒതുക്കാൻ ആവില്ല അവരുടെ അറിവ് വിപുലമാണ് എഴുത്ത് വായന ഫിലോസഫി പദ്യം കവിതകൾ നൃത്തം എന്ന് വേണ്ട ശരീഅത്തിലും ത്വരീഖത്തിലുമുള്ള ആഴമുള്ള ജ്ഞാനം ആധുനിക അറിവുകൾ പെൺപക്ഷ വായനകൾ എല്ലാമുള്ള അവരുടെ വളർച്ച ത്വരിതഗതിയിലാണ്.

മൗലിക വാദത്തിൽ നിന്നുള്ളമുക്തി പ്രണയം ചേർന്നഭക്തി കാവ്യവും നടനവും സംഗീതവും ചേർന്ന സൗന്ദര്യാത്മക മതം അത് യുവവിശ്വാസികളെയും മാറിചിന്തിക്കുന്ന ജെൻ സി യെയും അടുപ്പിച്ചു നിർത്തും.

അത് ഭയപ്പെടുന്നു പുരോഹിത മതം മൗലിക വാദികൾ ആയ വഹാബികളും സലഫികളും അതാണിപ്പോൾ നടക്കുന്ന കോലാഹലം.

കാഫിറാക്കൽ മുഷ്‌രിക്ക് ഫത്‌വ എല്ലാം വരാനിരിക്കുന്നേ ഉള്ളൂ..

ഒരു സ്ത്രീ ഇസ്ലാമിക പാത വിശദീകരിക്കുന്നു ത്വരീഖത് എന്നാൽ മാർഗ്ഗം അത് പറയാൻ ഈ സ്ത്രീ ആര്?എന്ന് മുജാഹിദ്കാർ ചോദിക്കുന്നു അത് പറയാൻ താടിയുള്ള അപ്പൻമാർ ഞങ്ങളില്ലേ എന്നാണ് ചോദ്യം. ഇനി ജമാഅത് കാർ ഇറങ്ങും മുടിപ്പള്ളിക്കാരിറങ്ങും സമസ്ത അപരാധക്കാരും ഇറങ്ങും.

ശ്ബനം നൂർജ്ജഹാൻ പറയുന്നു ആക്രമിക്കുന്ന പുരോഹിതരോട് മറുപടി പറയുക എന്റെ മാർഗ്ഗമല്ല എന്ന് അവരുടെ മാർഗ്ഗം സംഗീതം നിറഞ്ഞ പ്രണയം നിറഞ്ഞ ആത്മരാഗത്തിന്റെ സൂഫി മാർഗ്ഗമാണ്

തുടരൂ നിങ്ങളുടെ രാജമാർഗ്ഗം തുടരൂ നിങ്ങളെ പിന്തുടരാൻ സമാധാനം ആഗ്രഹിക്കുന്ന യുവാക്കളുടെ ഒരു നിരകാത്തിരിക്കുന്നു..

Join Community
Enable Notifications OK No thanks