കേരള മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശസംരക്ഷണവും ബിൽ 2026.

കേരള മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശസംരക്ഷണവും ബിൽ 2026മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനുമായി കേരള സർക്കാർ കൊണ്ടുവരുന്ന പുതിയ ബില്ലിലെ പ്രധാന ശിക്ഷകളും നിയമനടപടികളും ചുവടെ നൽകുന്നുപീഡനം ഉപേക്ഷിക്കൽ വീടുകളിൽ നിന്ന് ഇറക്കിവിടൽമുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക നോക്കാതെ ഉപേക്ഷിക്കുക സ്വന്തം വീട്ടിൽ നിന്ന് ഇറക്കിവിടുക എന്നിവയ്ക്ക് 3 വർഷം വരെ തടവും 50000 രൂപ വരെ പിഴയും ലഭിക്കുംസ്വത്ത് തട്ടിയെടുക്കലും കൈമാറ്റം റദ്ദാക്കലുംഭീഷണിപ്പെടുത്തിയോ വ്യാജരേഖ ചമച്ചോ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചാൽ 3 വർഷം വരെ തടവ് ലഭിക്കും.സ്വത്ത് എഴുതി വാങ്ങിയ ശേഷം പരിചരണം നിഷേധിക്കുകയാണെങ്കിൽ ആ ആധാരം റദ്ദാക്കാൻ ട്രൈബ്യൂണലിന് അധികാരമുണ്ടാകുംനിർബന്ധിത ഭിക്ഷാടനംമുതിർന്ന പൗരന്മാരെ നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ ഭിക്ഷാടനത്തിന് ഉപയോഗിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുംജീവനാംശം നൽകാതിരിക്കൽട്രൈബ്യൂണൽ നിർദ്ദേശിച്ച മാസാന്ത സംരക്ഷണ തുക നൽകാതിരുന്നാൽ 6 മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും
ഹോം നഴ്സിങ് റിട്ടയർമെന്റ് ഹോമുകൾ
നിർബന്ധിത രജിസ്ട്രേഷനും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന വയോജന മന്ദിരങ്ങൾക്കും ഏജൻസികൾക്കുമെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുംഎല്ലാ പോലീസ് സ്റ്റേഷനുകളിലും എസ് ഐ തലത്തിൽ നോഡൽ ഓഫീസർമാരും മുതിർന്ന പൗരന്മാർക്കായി പ്രത്യേക സഹായ സംവിധാനങ്ങളും നിലവിൽ വരും.

Join Community
Enable Notifications OK No thanks