പി നന്ദകുമാർ നടത്തിയ വിവാദ പരമാർശം തള്ളി സി.പി.എം. എന്നാൽ പ്രതികരിക്കാൻ നന്ദകുമാർ തയ്യാറായിട്ടില്ല ഇന്ന് ഉച്ചയ്ക്ക് നന്ദകുമാർ മാധ്യമങ്ങളെ കാണും.

മലപ്പുറം: പി നന്ദകുമാർ നടത്തിയ വിവാദ പരമാർശം തള്ളി സി.പി.എം. എന്നാൽ പ്രതികരിക്കാൻ നന്ദകുമാർ തയ്യാറായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് നന്ദകുമാർ മാധ്യമങ്ങളെ കാണും.മലപ്പുറം ജില്ലയെക്കുറിച്ച് സിപിഎം നേതാവും മുൻ എംഎൽഎ പി നന്ദകുമാർ നടത്തിയ അധിക്ഷേപ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെനന്നായിരുന്നു എം വി ​ഗോവിന്ദന്റെ പ്രതികരണം. മലപ്പുറത്തിനെതിരെ വർ​ഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല. മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ. ആ ജനതയിൽ എല്ലാ വിഭാ​ഗങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാ​ഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാ​ഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം ഉണ്ടായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീ​ഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വർ​ഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചാണ്. അല്ലാതെ മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി.ഡി വൈ എഫ് ഐ സംസ്ഥാന നേതാക്കളും നന്ദകുമാറിന്റെ വിവാദ വാക്കുകളെ തള്ളി കളഞ്ഞിട്ടുണ്ട്.

Join Community
Enable Notifications OK No thanks