അടൂർ: ശ്രീനാദേവികുഞ്ഞമ്മയുടെ അറസ്റ്റ് സംബന്ധിച്ച് വ്യക്തമായ അഭിപ്രായവുമായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടിയാൽ നടപടി ഉണ്ടാകും.
എന്നാൽ അടൂരിലെ കോൺഗ്രസ് പ്രവർത്തകരുടെയും ചില നേതാക്കളുടെയും ഇടയിൽ വ്യത്യസ്ഥ അഭിപ്രായം ഉണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യത്യസ്ഥമാണ്. തെറ്റ് ചെയ്താൽ അത് അംഗീകരിക്കാൻ കഴിയില്ല.എന്നതാണ് അഭ്യന്തര മന്ത്രിയുടെ നിലപാട്.അപകീർത്തികരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാജൻ ജോസഫിനെ അടൂർ സ്റ്റേഷനിൽ എത്തിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്.ശ്രീനാദേവിയുടെ പരാതിയിൽ രാജൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഘർഷവും അക്രമവും അരങ്ങേറിയത്.ഇവർക്കെതിരെ ബിഎൻഎസ് 333 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. ശ്രീനാദേവിക്ക് പുറമെ അബിൻ ശിവദാസ്, നസ്മൽ, ഫെന്നി നൈനാൻ എന്നിവരും പ്രതികളാണ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.





