ജനകീയ സദസ്സിലെ നിർദ്ദേശങ്ങളും സർവീസ് പെൻഷൻകാരുടേയും വിഷയങ്ങളും സംബന്ധിച്ച് നിവേദനം നൽകി.

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിലെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. ഇതു സംബന്ധിച്ച് സംഘടന നടത്തിയ പരിശ്രമത്തെ അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുതിർന്നവർക്ക് സൗഹൃദമായ കേരളം കെട്ടിപ്പടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇതു സംബന്ധിച്ചുള്ള തുടർ ചർച്ചകളിൽ സംഘടനയുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള സാമ്പത്തിക അവകാശങ്ങളും മെഡിസെപ്പ് അപാകതകൾ പരിഹരിക്കുന്നതു സംബന്ധിച്ചും സംഘടനയുടെ നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറി. മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള ചർച്ചയിൽ പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട്, ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, സംഘടനാ ഭാരവാഹികളായ എ ജി രാധാകൃഷ്ണൻ, എം എ ഫ്രാൻസിസ്, ആർ ശരത്ചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു




