പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് (86 വയസ്സ്) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.

ഫ്രീലാൻസ് കായിക മാധ്യമപ്രവർത്തനം, കളിയെഴുത്ത്
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ നേരിട്ട് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരിൽ ഒരാളാണ്. 1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി 8 ഫിഫ ലോകകപ്പുകളും 2008-ലെ യൂറോ കപ്പും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1986-ൽ ഡിയേഗോ മറഡോണയുടെ കരുത്തിൽ അർജന്റീന കിരീടം നേടിയ മെക്സിക്കോ ലോകകപ്പ് മൈതാനത്തുനിന്ന് റിപ്പോർട്ട് ചെയ്തു. ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ തുടങ്ങിയവരുമായി നേരിട്ട് സംവദിച്ചിട്ടുണ്ട്.

Follow Our Facebook Page
Enable Notifications OK No thanks