അപേക്ഷകരില്‍ 80 ശതമാനവും പുരുഷന്മാര്‍. 30 വയസ്സ് പിന്നിട്ടിട്ടും വിവാഹം നടക്കാത്തവരും 40-ഉം 50-ഉം വയസ്സായിട്ടും ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയാത്തവരും.

എന്തുകൊണ്ടാണ് കേരളത്തില്‍ ഇത്രയധികം പുരുഷന്മാര്‍ വിവാഹത്തിനായി കാത്തിരിക്കേണ്ടിവരുന്നത്?സ്ത്രീകളെ കിട്ടാനില്ല എന്നത് ഒരു കാരണം. മറ്റൊന്ന് സ്വന്തമായി ഒരു ജോലി. പലപ്പോഴും പുരുഷന്മാർക്ക് അത് സഫലമാകാറില്ല. സഫലമാകുമ്പോൾ പ്രായം കൂടും കൂടിയ പ്രായക്കാരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ താൽപ്പര്യം കാണിക്കാറില്ല. പെൺകുട്ടികൾ പലപ്പോഴും സമപ്രായക്കാരെ തേടുന്നവരാണ്. പ്രായത്തിന് ഇളവ് ഉണ്ടെങ്കിൽ വലിയ സന്തോഷം ഇതാണ് സ്ഥിതി

വിവാഹം ജീവിതത്തില്‍ നിര്‍ബന്ധമായും സംഭവിക്കേണ്ട ഒന്നല്ലെന്ന നിലപാടും ശക്തമായി.നേരത്തെ യൊക്കെ നന്നായി പഠിക്കുക ജോലി തേടുക വിവാഹം കഴിക്കുക കുടുംബമായി ജീവിക്കുക. ഇന്ന് അത് മാറിയിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യം പരമകോടിയിൽ എത്തിക്കഴിഞ്ഞു. വിവാഹം ഒരു വിഷയമല്ല എന്ന തരത്തിലായി. പെൺകുട്ടികൾക്ക് വിവാഹം എന്നത് അർത്ഥമില്ലാത്ത ഒന്ന് എന്ന കാഴ്ചപ്പാടും യുവാക്കളിൽ തിരിച്ചും ആണ്. പക്ഷേ സ്ത്രീയുടെ നിലപാട് ഇവിടെ  വിജയിച്ചിരിക്കുന്നു എന്നതാണ് സത്യം.

സൗജന്യ വിവാഹ രജിസ്ട്രേഷനായി കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം സംഘടിപ്പിച്ച ക്യാമ്പിലേക്ക് അപേക്ഷകരുടെ വൻ ഒഴുക്ക്. ആയിരത്തോളം പേരെ പ്രതീക്ഷിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ അറിയിപ്പിന് പിന്നാലെ നവംബർ ഒന്നിന് നടന്ന ക്യാമ്പിൽ രജിസ്ട്രേഷനായി എത്തിയത് ഏഴായിരത്തിലധികം പേർ. കോഴിക്കോട് ജില്ലയ്ക്ക് പുറമെ കണ്ണൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരും ക്യാമ്പിന്റെ ഭാഗമായി.

ആദ്യഘട്ടത്തിൽ രണ്ടായിരം അപേക്ഷകരെ മാത്രം കണക്കിലെടുത്ത് അപേക്ഷാ ഫോമുകൾ തയ്യാറാക്കിയ സംഘാടകർക്ക് അപ്രതീക്ഷിതമായ ജനത്തിരക്ക് വലിയ വെല്ലുവിളിയായി. ഫോമുകൾ മണിക്കൂറുകൾക്കുള്ളിൽ തീർന്നതോടെ ഫോട്ടോകോപ്പികൾ വിതരണം ചെയ്തും പിന്നീട് അയ്യായിരത്തിലധികം പുതിയ ഫോമുകൾ അച്ചടിച്ചുമാണ് രജിസ്ട്രേഷൻ നടപടികൾ തുടർന്നത്. രാവിലെ ഒൻപതിന് ആരംഭിക്കാനിരുന്ന ഫോം വിതരണം തിരക്ക് പരിഗണിച്ച് പുലർച്ചെ ഏഴിന് തന്നെ തുടങ്ങേണ്ടിവന്നു. ഉച്ചയോടെ അവസാനിക്കേണ്ടിയിരുന്ന ക്യാമ്പ് വൈകുന്നേരം വരെ നീണ്ടു.ക്ഷേത്രത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി ജീവിതപങ്കാളിയെ കണ്ടെത്താൻ അവസരമൊരുക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം അടുത്ത മാസം മുതൽ അപേക്ഷകർക്ക് മറുപടി നൽകുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Enable Notifications OK No thanks