വ്യത്യസ്തമായൊരു സിനിമയ്ക്കൊപ്പം ഉറച്ചുനിന്നു ,’വേറെ ഒരു കേസ്’. നിർമ്മാതാവ്; ഫുവാദ് പനങ്ങായി.
പി.ആർ. സുമേരൻ.
പണവും പ്രശസ്തിയും മാത്രം ആഗ്രഹിക്കാതെ, ‘വേറെ ഒരു കേസ്’
നിർമ്മിച്ച യുവചലച്ചിത്ര നിർമ്മാതാവ് ഫുവാദ് പനങ്ങായി
സംസാരിക്കുന്നു…
ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ വേദികൾ ലക്ഷ്യമിട്ട് ഫുവാദ് പനങ്ങായിയുടെ പുതിയ സിനിമ ‘വേറെ ഒരു കേസ്’ ശ്രദേയമാകുന്നു.
ഞാനൊരു ബിസിനസുകാരാ നാണ് , ഒരിക്കലുംസിനിമ നിർമ്മാണം പ്രതീക്ഷച്ചതല്ല.
ഞാൻ പ്രധാനമായും ഖത്തറിലെ ദോഹയിൽ ബിസിനസ് ചെയ്യുന്ന വ്യക്തിയാണ്. അതോടൊപ്പം ഗുരുവായൂർ ക്ഷേത്രത്തിന് തൊട്ടടുത്തായി ബാസുരി ഇൻ (Bhasuri Inn) എന്ന ഹോട്ടലും നടത്തിവരുന്നു. ഗുരുവായൂരിലെ വിവാഹ-ആതിഥേയ മേഖലയിൽ ശ്രദ്ധേയമായ സ്ഥാപനമാണ് ബാസുരി ഇൻ. ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹച്ചടങ്ങുകൾക്ക് വേദിയാകുന്ന ഹോട്ടലുകളിൽ ഒന്നാണ് ഞങ്ങളുടേത്. നിരവധി കുടുംബങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങൾക്ക് ആതിഥേയരാകാൻ കഴിയുന്നത് വലിയ സന്തോഷമാണ്.
സിനിമയുമായി നേരിട്ട് ബന്ധമില്ലാതിരുന്ന ഒരാളാണ് ഞാൻ. യാദൃച്ഛികമായാണ് ‘വേറെ ഒരു കേസ്’ എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു ദിവസം ബാസുരിയിൽവെച്ച് സംവിധായകൻ ഷെബി ചൗഘട്ട് മറ്റൊരാളോട് സിനിമയുടെ കഥ പറയുന്നത് കേൾക്കാനിടയായി. ആ കഥയുടെ പ്രമേയം എന്നെ വല്ലാതെ ആകർഷിച്ചു.അങ്ങനെ സിനിമയിൽ എത്തി. സിനിമ എനിക്ക് ഇഷ്ടമാണ്
നല്ല സിനിമകൾ കാണാറുണ്ട്. സാമൂഹിക പ്രശ്നം
ചർച്ച ചെയ്യുന്ന സിനിമ നിർമ്മിക്കാൻ
കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്.
ഒരു പോലീസ് സ്റ്റേഷനിൽ സി.ഐ യുടെ മുറി മാത്രം പശ്ചാത്തലമാക്കി സ്ത്രീകൾ നേരിടുന്ന നീതിനിഷേധങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരീഷ്. വി. എസ്സിന്റേതാണ്. രജീഷ് രാമൻ ഛായാഗ്രഹണവും മുരുകൻ എസ് പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ചിത്രത്തിന് പ്രദർശനാവസരങ്ങൾ തേടുന്നതിനൊപ്പം, ഷെബി ചൗഘട്ടും ഫുവാദ് പനങ്ങായിയും ഒന്നിക്കുന്ന പുതിയ സിനിമയുടെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും വിദേശ വേദിയിൽ നടത്താനുള്ള ആലോചനയിലാണ് അണിയറപ്രവർത്തകർ.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

