TEAM THE CREATORS അവതരിപ്പിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമായി; ആഷിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ 38 അഭിനേതാക്കൾ അണിനിരക്കുന്നു.
മലയാളം ഷോർട്ട് ഫിലിം രംഗത്ത് പുതിയൊരു സംരംഭവുമായി എത്തിയ TEAM THE CREATORS ന്റെ *’കാത്തിരിപ്പ്’* എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനം പാവറട്ടി വി.കെ.ജെ തിയേറ്ററിൽ നടന്നു.
ഒരു നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ വിവാഹസ്വപ്നങ്ങളും സൗഹൃദവും നർമവും ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രമാണ് ‘കാത്തിരിപ്പ്’.
35 മുതൽ 42 വയസ്സുവരെയുള്ള വിവാഹപ്രായം പിന്നിട്ട ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ജീവിതത്തിൽ പലതും നേടിയിട്ടും വിവാഹം മാത്രം നടക്കാതെ പോയ ഇവരുടെ സ്വപ്നം ഒരു കുടുംബജീവിതമാണ്. വിവാഹാലോചനകൾ, പെണ്ണുകാണൽ, ബ്രോക്കർമാരുടെ വാഗ്ദാനങ്ങൾ, ഓരോ ആലോചനയിലും ഉണ്ടാകുന്ന പ്രതീക്ഷകളും നിരാശകളും രസകരമായ സംഭവങ്ങളും ചിത്രത്തിന് നർമം പകരുന്നു.
കൂട്ടുകാരുടെ തമാശകൾക്കും നാട്ടുകാരുടെ കളിയാക്കലുകൾക്കുമിടയിൽ ഒളിഞ്ഞിരിക്കുന്ന ഒറ്റപ്പെടലിന്റെയും മാതാപിതാക്കളുടെ ആഗ്രഹങ്ങളുടെയും കഥ കൂടിയാണ് ‘കാത്തിരിപ്പ്’. വിവാഹം എന്നത് പ്രായത്തിന്റെ കണക്കല്ലെന്നും പരസ്പരം മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തുന്നതാണ് ജീവിതത്തിലെ യഥാർത്ഥ സന്തോഷമെന്നും ചിത്രം ഓർമിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്നത് ആഷിഖാണ്. 38 അഭിനേതാക്കൾ വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.
അഭിനേതാക്കൾ
ആഷിഖ്, പ്രേമിന്ദർ, പ്രതാപൻ നെല്ലിക്കത്തറ, ജ്യോതി കിഷോർ, ജി. കെ. തോട്ടപ്പുള്ളി, മുഹമ്മദ് ഇസ്മായിൽ, കബീർ പുന്നിലത്ത്, ശ്രീജ ഷാദിൻ, സുകുമാരൻ ഇരിങ്ങാലക്കുട, സജീവൻ തോട്ടപ്പറമ്പത്ത്, അഫീഖലി ചാമക്കാല, ആശാ ലാൽ ചെന്ത്രാപ്പിന്നി, സിജോ മാത്യു, ഉണ്ണി സലേഷ്, ശേഖരൻ തൃത്തല്ലൂർ, സംഗീത മണയിൽ, ജോജു കൊച്ചത്ത്, മുഹമ്മദ് അനൂജ്, സുരേഷ് വാടാനപ്പള്ളി, ഭവ്യ നായർ, ഷഫീർ പൊക്കുസൺ, രനീഷ് കൊക്കാട്ട്, ചന്ദ്രൻ മണത്തല, സ്നേഹ, രാജേഷ് കെ. എസ്. ആയിരംകണ്ണി, സജീവൻ പള്ളിക്കടവത്ത്, ജബ്ബാർ മുഹബ്ബത്ത് ചാലിങ്ങാട്, കലാമണ്ഡലം നിസരി നന്ദൻ, ദിനേശ് വൈക്കാട്ടിൽ, അമ്പാടി പെരിങ്ങോട്ടുകര, അഡ്വ. ശ്രീലത വിഷ്ണുപ്രസാദ്, ഷാനവാസ്, സജിത സുമേഷ്, ശ്രീലേഖ സതീശൻ, വിശാഖ് വേണുഗോപാൽ, ഹേമലത പ്രതാപൻ, ബിന്ദു കുമാർ, ദേവാനന്ദ എന്നിവർ അഭിനയിക്കുന്നു.
അണിയറ പ്രവർത്തകർഅവതരണം:* TEAM THE CREATORSസംവിധാനം, കഥ, തിരക്കഥ:* ആഷിഖ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ:* പൃഥ്വി പ്രേംഅസിസ്റ്റന്റ് ഡയറക്ടർമാർ:* ജ്യോതിഷ് ചാലിപ്പാട്ട്, അഫ്സൽ തൃത്തല്ലൂർഛായാഗ്രഹണം, എഡിറ്റിങ്:* ബാലു എസ്. തൈക്കാട്ട്
ക്യാമറ അസോസിയേറ്റ്:* ഷബിൻ മടക്യാമറ യൂണിറ്റ്:* ധന്യ സ്റ്റുഡിയോ, തളിക്കുളംപ്രൊഡക്ഷൻ കൺട്രോളർ:* രാജേഷ് ആയിരംകണ്ണിമേക്കപ്പ്:* അമ്പാടി പെരിങ്ങോട്ടുകര
ആർട്ട്:* ജ്യോതിഷ് ചാലിപ്പാട്ട്സംഗീതം:* പ്രഖ്യാപിക്കാനിരിക്കുന്നു*ഡി.ഐ & മിക്സിങ്:* ബോസ്ബാൻഡ് മീഡിയ ആർട്സ്*ഡബ്ബിങ് സ്റ്റുഡിയോ:* ബോസ്ബാൻഡ് മീഡിയ ആർട്സ്*ഡ്രോൺ എഫക്ട്സ്:* ഡ്രോൺടെക് മീഡിയ, വാടാനപ്പള്ളിഗ്രാഫിക്സ്:ജെയ്‌പി*ഡബ്ബിങ് ആർട്ടിസ്റ്റുകൾ:* ഷഫ്ന പുഴങ്കരയില്ലത്ത്, ഭദ്ര സൂനു, രാധാമണി ഉണ്ണികൃഷ്ണൻ.
നാട്ടിൻപുറത്തെ ജീവിതവും വിവാഹസ്വപ്നങ്ങളും നർമവും വൈകാരികതയും ഒരുപോലെ അവതരിപ്പിക്കുന്ന ‘കാത്തിരിപ്പ്’ TEAM THE CREATORS ന്റെ ശ്രദ്ധേയമായ ഹ്രസ്വചിത്ര സംരംഭമാണ്.
കാത്തിരിപ്പ്’ – ഒരു ചെറിയ സിനിമ, ഒരുപാട് ജീവിതങ്ങളുടെ കഥ.*
വാർത്താവിതരണം & കെ. ഷൗക്കത്ത് ഓർബിറ്റ്& പ്രൊമോഷൻ ഓർബിറ്റ് movie മേക്കേഴ്സ്. Cont. 9544507889


