കലാഭവൻ നവാസിന്റെ ഓർമ്മകൾ….

വടക്കാഞ്ചേരി:എന്റെ പ്രിയ സഹോദരൻ, കലാഭവൻ നവാസിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനായി സ്വന്തം നാടായ വടക്കാഞ്ചേരിയിൽ സ്വനം കലാ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഹൃദയസ്പർശിയായ ഒരു അനുഭവമായി മാറി.
ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ സേവ്യർ . ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ച വടക്കാഞ്ചേരി മുനിസിപ്പൽ ചെയർ പേഴ്സൺ മിനി അരവിന്ദൻ വടക്കാഞ്ചേരി കൗൺസിലർ C P വൈശാഖ് അടക്കമുള്ള ചടങ്ങിൽ മുഖ്യപ്രഭാഷകനായി എത്തിയ, എന്റെ അനുജന് തുല്ല്യം ഞാൻ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന ശ്രീ. സലീം ഹസ്സൻ വളരെ മനോഹരമായി സംസാരിച്ചു.
എന്റെ സഹപ്രവർത്തകരായ മറിമായം ടീമിലെ എല്ലാവരും ചടങ്ങിൽ പങ്കുചേർന്ന് നവാസിനോടുള്ള സ്നേഹവും ആദരവും പങ്കുവെച്ചു. ഓരോരുത്തരും അവരുടെ ഓർമ്മകളും വേദനകളും പങ്കുവെച്ചപ്പോൾ, വലിയൊരു ജനാവലിയുടെ സാന്നിധ്യം നവാസിനോടുള്ള നാട്ടുകാരുടെ സ്നേഹത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
നവാസ് നമ്മളോടൊപ്പമില്ലെങ്കിലും അവൻ സമ്മാനിച്ച ഓർമ്മകൾക്ക് മരണമില്ല. അവന്റെ കലയും സൗഹൃദവും സ്നേഹവും എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും.
ഈ ഹൃദയസ്പർശിയായ ചടങ്ങിൽ പങ്കെടുത്ത എന്റെ പ്രിയ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒരുപാട് നന്ദി.
പ്രത്യേകിച്ച്, ഞാനും നവാസും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന നമ്മുടെ കലാ സാംസ്കാരിക സമിതിയിലെ എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു
സ്നേഹത്തോടെ…
നിയാസ് ബക്കർ.

Enable Notifications OK No thanks