മുംബൈ: പൻവേലിനടുത്തുഖൊപ്പോളിയിൽ ഫ്ലാറ്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന 71 വയസ്സുള്ള മലയാളി സ്ത്രീയെ കൊ ലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിയായ നേപ്പാൾ സ്വദേശിയെ ഗോവയിൽനിന്നു പിടികൂടി. ലഹരിമരുന്നിന് അടിമയായ യഷ് താപ്പയാണ് അറസ്റ്റിലായത്.പ്രതി പണത്തിനായാണു കൊലപാതകം നടത്തിയതെന്നാണു സൂചനമക്കളെല്ലാംവിദേശത്തായിരുന്നതിനാൽ ഖൊപ്പോളി ഭാൻവജി ലെ ഫ്ലാറ്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ അമ്പല പ്പുഴ സ്വദേശി മഹേശ്വരി രാമച ന്ദ്രനെ ഈ മാസം 11നാണു ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.മൂന്നരലക്ഷം രൂപയുടെ ആഭര ണങ്ങൾ മോഷ്ടിക്കപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരാഴ്ച നീണ്ട അന്വേ ഷണത്തിനൊടുവിലാണു പ്രതി യെ ഗോവയിൽനിന്ന് അറസ്റ്റ് ചെയ്തത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

