തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.ഞങ്ങൾ മെത്രാന്മാർ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ ഞങ്ങളുടെ നാട്ടിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രിയുടെ സ്റ്റാഫിലേക്ക് ഞങ്ങളുടെ ഇടയിൽ നിന്നും ഒരാളെ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന നിങ്ങൾക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്തോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയ സാഹചര്യത്തിലും തെളിവ് പൊതുസഭയിൽ പറഞ്ഞതിനാലും റവന്യൂമന്ത്രി രാജിവയ്ക്കണം.റവന്യൂ വകുപ്പുമന്ത്രിയുടെ സ്റ്റാഫിൽസഭ നിർദ്ദേശിച്ച ഒരാളെ നിയമിച്ചതിന് മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ തിരുമേനി അറിഞ്ഞില്ല ഇത് പൊല്ലാപ്പ് ആകുമെന്ന്. ഇനി സമുദായത്തിൻ്റെ പേരിൽ കരം തീർക്കാതെ കിടക്കുന്ന പൊതു ഭൂമി വെട്ടിപ്പിടിക്കാനും അത് സഭയുടെ ഭാഗമാക്കുന്നതിനും ഒരു പ്രശ്‌നവുമില്ല. മലബാറിലെ ഭൂമി പലതും സഭയുടെ കൈകളിൽ വരും.പ്രസംഗം ചർച്ചകൾക്ക് വഴിവെച്ചതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ആരാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും സഭകൾ അടക്കമുള്ളവരാണോയെന്നും ബിനോയ് വിശ്വം ചോദിച്ചു. ഇതിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും മറുപടി പറയട്ടെയെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

