വി.ഡി സതീശൻസർക്കാർ ഭരണത്തിലേറിയിട്ട് 6 മാസം. അരവയസ്. ഇനി നാലരവർഷം ഭരണത്തിലിരിക്കാം. തുടക്കം നന്നായി പിന്നെ പാർട്ടിയിലും മുന്നണിയിലും അപസ്വരങ്ങൾ . അർത്ഥങ്ങൾ ഇല്ലാത്ത കസർത്തുകൾ . ബാർ വിഷയത്തിലും സർക്കാർ ജീവനക്കാരുടെ സ്ഥലം മാറ്റ വിഷയങ്ങളിലും ഗവൺമെന്റ് രാഷ്ട്രീയം കളിച്ചു കഴിഞ്ഞ ഗവൺമെന്റ് കാണിച്ച ചില തെറ്റുകൾ അതേപടി ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത മുന്നണിയിലും സ്വന്തം പാർട്ടിയിലും അഭിപ്രായ ഐക്യം നഷ്ടപ്പെട്ടു. മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്ന കാര്യത്തിലും. മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുന്ന കാര്യത്തി കാര്യത്തിലും എടുത്ത നിലപാടുകൾ ശരിയായി ശരിയായിരുന്നില്ല പറഞ്ഞ വാക്കും പ്രവർത്തിയും രണ്ടായി മാറി.
പാറ-മണൽ മാഫിയായെ സഹായിക്കുന്ന തരത്തിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന തീരുമാനങ്ങൾ എടുക്കുക വഴി . എന്ന് മഹത്വമാണ് ഇതിൽ കാണേണ്ടത്. എന്ത് പറയാൻ സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ തികഞ്ഞ പരാജയമാണ്. കാര്യക്ഷമമാക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല വാക്കുകൾ കൊണ്ട് കസർത്തുകാട്ടിയാൽ ഒന്നും നടക്കില്ല. പ്രശ്നങ്ങളുടെ ഗൗരവം പഠിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഒരു മാറ്റവും ഇല്ല. കടമെടുപ്പ് തുടരുകയാണ്.
പ്രസ്താവനയുദ്ധമല്ല ആവശ്യം. വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരന് പെൻഷനും നൽകി യുവാക്കൾക്ക് തൊഴിൽ ചെയ്തു ജീവിക്കാനുള്ള ആശ്രയം ആവശ്യമായും ഉണ്ടാകണം. പിന്നെയും പറഞ്ഞു പോകുന്നില്ല. ഒരു ഗവൺമെന്റ് എന്നത് എല്ലാവർക്കും തോന്നണം . സമന്വയവും സമീപനവും ഉണ്ടാകണം മുഖ്യമന്ത്രി കുറച്ചു കൂടി പക്വത കാട്ടണം . മുഖ്യമന്ത്രിയുടെ ആഫീസിൽ ആർക്കും കയറിചെല്ലാമെങ്കിലും അവിടെ അപേക്ഷയുമായി വരുന്നവർക്ക്മുഖ്യമന്ത്രി അത് വാങ്ങി നല്ല വർത്തമാനം പറഞ്ഞു വിട്ടിട്ടു വല്ല കാര്യവുമുണ്ടോ. ഒരു പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ആഫീസർക്കുംചെയ്തു കൊടുക്കാവുന്ന പല കാര്യങ്ങൾക്കും മുഖ്യമന്ത്രിയെ കാണേണ്ട അവസ്ഥയില്ല പക്ഷേ ജനം അങ്ങ് വരുകയാണ്. അപേക്ഷകൾ എല്ലാം ഫയലുകൾ ആയി മാറി പൊടി പിടിച്ച് ഇരുപ്പുറയ്ക്കും. ഫയൽ നംപരുകളുടെ എണ്ണം വർദ്ധിക്കും സെക്രട്ടറിയേറ്റിൽ എന്തൊക്കെയോ നടക്കുന്നു എന്ന പ്രതീതി വരും.
ഇതൊക്കെ അലാവുദീന്റെ അൽഭുത വിളക്ക് എന്നല്ലാതെ എന്തു പറയാൻ. ആശുപത്രി കെട്ടിടം ഉദ്ഘാടനവും അല്ലെങ്കിൽ അതുപോലെ ചില ഉദ്ഘാടനങ്ങൾക്കായ് എത്ര രൂപയാണ് ചില വഴിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് അവസരം നൽകി. വളരെ ചെറിയ ഉദ്ഘാടനങ്ങൾ നടത്തി പോകുകയല്ലെ വേണ്ടത്. മന്ത്രിമാർ എല്ലാവരും തലസ്ഥാനത്തിരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുക. പഴയ ഗവൺമെന്റിൽ നിന്നും ഒരു വ്യത്യാസം ഉണ്ടാകണം. സതീശനെന്നമുഖ്യമന്ത്രിക്ക് പഴയ മുഖ്യമന്ത്രിക്ക് ഉള്ള വാഹനങ്ങളിൽ ഒരു കുറവുണ്ട് എന്നതു മാത്രം മിച്ചം. പോലീസുകാർക്ക് കുറവില്ല കേട്ടോ!
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

