*പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഗലീലിയോ നഗർ-107 ൽ താമസിക്കുന്ന ഫിജോയ് (23) ആണ് അറസ്റ്റിലായത്.

പതിനാറുകാരിയായ പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാൾ സ്നേഹം നടിച്ചും വിവാഹവാഗ്ദാനം നൽകിയും വശീകരിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2026 ജൂൺ മാസം മുതലുള്ള പല ദിവസങ്ങളിലായി പെൺകുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പള്ളിത്തോട്ടം പോലീസ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ പേരിൽ മറ്റ് പോക്സോ കേസുകളും ക്രിമിനൽ കേസുകളും നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇരവിപുരത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രതിഭയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിരഞ്ജന, സുനിൽകുമാർ, എ.എസ്.ഐ ബിനു, എസ്.സി.പി.ഓ മാരായ നന്ദൻ, രാജേഷ്, സുജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Enable Notifications OK No thanks