0%
Wed, 25 Nov 2026 7:54 PM
News12 India Malayalam
ലൈവ് ന്യൂസ്
1 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..1 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.5 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.6 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.8 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍9 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു10 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.13 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.20 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Kasargod

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ ടൂറിസം ഹബ്ബായി ഉയർത്തണം മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം.

അക്ഷര വലിപ്പം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിച്ച് സമഗ്ര വികസനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജനകീയ സമരപരിപാടിയിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാര, തൊഴിലാളി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തു.

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ കാസർകോട് ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായി ഉയർത്തണമെന്നും മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618) കാഞ്ഞങ്ങാട്ട് നിർത്തിയിരുന്ന സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി സ്റ്റോപ്പ് പുനഃസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് പ്രസംഗകർ മുന്നറിയിപ്പ് നൽകി.

കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഒരു ട്രെയിൻ രാത്രികാല യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കാസർകോട് വരെ നീട്ടുക, റിസർവേഷൻ കൗണ്ടർ, പാർസൽ സംവിധാനം, ഇൻഫർമേഷൻ കൗണ്ടർ എന്നിവ പുനഃസ്ഥാപിക്കുക, യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം നിർവഹിച്ചു. ഖാദർ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി.

ബേക്കൽ കോട്ട, റാണിപുരം, ആനന്ദാശ്രമം, നിത്യാനന്ദാശ്രമം, ബാഗമണ്ഡലം, തലക്കാവേരി, കോട്ടഞ്ചേരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാർക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ഏറെ പ്രയോജനകരമാണ്. കേന്ദ്ര സർവകലാശാല, പി.എൻ. പണിക്കർ മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കും ഇവിടെനിന്ന് എളുപ്പത്തിൽ എത്തിച്ചേരാം. ഇത്രയേറെ പ്രാധാന്യമുള്ള സ്റ്റേഷനെ തരംതാഴ്ത്തുന്നതിന് പകരം കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ജനപ്രതിനിധികളായ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർമാർ പി.വി. ചന്ദ്രൻ, മിനിമോൾ, അബ്ദുറഹ്മാൻ എന്നിവർ ഉൾപ്പെടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുജാത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മൂലകണ്ടം പ്രഭാകരൻ എന്നിവരും പങ്കെടുത്തു.

ദിലീപ് മേടയിൽ, കെ. ലക്ഷ്മണൻ നമ്പ്യാർ, അഡ്വ. കെ.വി. രാമചന്ദ്രൻ, എം. ദാമോദരൻ, ഇ.കെ.കെ. പടന്നക്കാട്, കെ.പി. സലീം, പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം, സി.പി. ബാബു, മുൻ എം.എൽ.എ കുമാരൻ, എൻ. ബാലകൃഷ്ണൻ, ടൈറ്റസ് തോമസ്, ടി.പി. ഉമേഷ്, സുധി കാഞ്ഞങ്ങാട് ഫുഡി, എം. ഹമീദ് ഹാജി, മുരളീധരൻ നായർ, ആരോഗ്യ രാജ്, മധു മുതിയക്കാൽ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, എൽ. സുലൈഖ, അനിൽ വാഴുന്നോറടി, എ. ഹമീദ് ഹാജി, ഹംസ പാലക്കി, KVVS ജില്ലാ വൈസ് പ്രസിഡണ്ട്, റസാഖ് കെ., മനോജ് കുമാർ, യു.കെ. ജയപ്രകാശ്, ഹക്കീം കുന്നിൽ, റഷീദ് കവ്വായി, ഫസലുറഹ്മാൻ, കാഞ്ഞങ്ങാട് നഗരസഭ പ്രതിപക്ഷ നേതാവ് എം.പി. ജാഫർ, ഷബീർ ഹസ്സൻ, സാബിർ, ആസ്ക, നിയാസ് വടകര, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, റസാഖ് ശങ്കരാചാര്യ, സതീശ്, രാജു അരയി, വി വേണുഗോപാൽ, സി എം കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു .

സമാപന യോഗത്തിൽ അഡ്വ. പി.വി. സുരേഷ് നിരാഹാര സമരം അനുഷ്ഠിച്ച കൂക്കൾ ബാലകൃഷ്ണൻ, സി.കെ. നാസർ, ദിലീപ് മേടയിൽ എന്നിവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. സുറൂർ മൊയ്തു ഹാജി നന്ദി പറഞ്ഞു.

കാഞ്ഞങ്ങാടിന്റെ റെയിൽവേ വികസന ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ അറിയിച്ചു.

റെയിൽവേ പ്രൊട്ടക്ഷൻ ഫോറം – കാഞ്ഞങ്ങാട്


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം