കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഇരകളുടെ ഭാഗത്തേക്ക് കുറ്റം ചുമത്തുന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ ചർച്ചയായി.

അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ മൂന്ന് പേർ സഞ്ചരിച്ചതും ഹെൽമറ്റ് ധരിക്കാതിരുന്നതും നിയമലംഘനമാണെന്നും അപകടത്തിന്റെ തീവ്രതയ്ക്ക് ഇത് കാരണമായെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
എന്നാൽ, “അവർ മരിച്ചുപോയില്ലേ, ഇനി നടപടി എടുക്കാൻ പറ്റുമോ?” എന്നായിരുന്നു കോടതിയുടെ മറുപടിയെന്നാണ് റിപ്പോർട്ട്.
മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവും മൂന്ന് പേരുടെ മരണവും ഉൾപ്പെടെ ഗൗരവമേറിയ വിഷയങ്ങൾ നിലനിൽക്കുന്ന കേസിൽ പ്രതിഭാഗത്തിന്റെ വാദങ്ങൾ ശ്രദ്ധേയമായി. കേസിൽ അന്വേഷണം തുടരുകയാണ്.

