വേളാങ്കണ്ണിയിൽ 15കാരികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ പിടിയിൽ

 

വേളാങ്കണ്ണി: വിനോദയാത്രയ്ക്കായി തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലെത്തിയ രണ്ട് മലയാളി യുവാക്കൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാൽ (23) എന്നിവരെയാണ് സിങ്കപ്പെർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മത്സ്യത്തൊഴിലാളികളാണ്.

പുതുക്കോട്ടൈ സ്വദേശികളായ 15 വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായതെന്നാണ് റിപ്പോർട്ട്. ഇവരിൽ ഒരാളുടെ വിവാഹം മാതാപിതാക്കൾ നിശ്ചയിച്ചതിനെത്തുടർന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. തുടർന്ന് വേളാങ്കണ്ണി ബീച്ചിലെത്തിയ പെൺകുട്ടികളെ യുവാക്കൾ പരിചയപ്പെടുകയും വാഗ്ദാനങ്ങൾ നൽകി ലോഡ്ജിലേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് യുവാക്കൾക്കെതിരായ ആരോപണം. പിന്നീട് പ്രതികൾ സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ലോഡ്ജിലേക്ക് മാറി.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ ലോഡ്ജിലെത്തിയ പൊലീസ് അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു ലോഡ്ജിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Enable Notifications OK No thanks