സുഹൈൽ സജീവിന്റെ ഉമ്മയുടെ ചതിയെക്കുറിച്ച് തുറന്നു എഴുതിയ അഡ്വക്കേറ്റ് നിഷ ആണിത് .അവർ പറയുന്നു.2024 ലാണ് ഞാൻ ഇവരുടെ online store ൽ നിന്നും ഒരു സൽവാർ സെറ്റ് ഓർഡർ ചെയതത്, വളരെ നന്നായി present ചെയ്ത്, നല്ല ക്വാളിറ്റി മെറ്റീരിയൽ പാക്കിസ്ഥാനി എംബ്രോയ്ഡറി, മിറർ വർക്കുകൾ ചെയ്ത ദുപ്പട്ട എന്നിവയായിരുന്നു ഐറ്റം. ഇവർ നേരിട്ടാണ് Advertisement video ചെയ്യാറ്. ഏതായാലും ഓർഡർ ചെയ്ത് 2 മാസങ്ങൾ കഴിഞ്ഞിട്ടും സാധനവും ഇല്ല, ഒരു വിവരവും ഇല്ല. തുടർന്ന് ഞാൻ ഇവരുടെ സൈറ്റിൽ കയറി കസ്റ്റമർ കെയർ ഫോൺ നമ്പർ തപ്പിയെടുത്ത് വിളിച്ചു. പതിമൂന്നു തവണ വിളിച്ചിട്ടും ആ ഫോൺ ആരും എടുത്തില്ല.
ഇവരുടെ സ്ഥാപനത്തിന്റെ പരസ്യങ്ങൾ കാണിക്കുന്ന വീഡിയോകൾ തുടരെത്തുടരെ വരാൻ തുടങ്ങിയപ്പോൾ വീഡിയോയ്ക്കു താഴെ ഞാൻ എന്റെ ഓർഡറിനെകുറിച്ചും രണ്ടര മാസമായിട്ടും വിവരമില്ലെന്നും Comments ഇട്ടു നോക്കി. Comment അവരുടെ wall ൽ വന്ന് രണ്ടു മിനിറ്റിനകം എൻ്റെ comments delete ആയി, പിന്നീട് അത് കാണാനില്ല. ഇവർ delete ചെയ്യുന്നതാണെന്ന് മനസിലാക്കി ഞാൻ വീണ്ടും എന്റെ Customer id, bill എന്നിവയടക്കം Comment ഇട്ട് delete ചെയ്യുന്നതിന് മുൻപ് തന്നെ അവയുടെയെല്ലാം Screenshots എടുത്തു വച്ചു. വീണ്ടും അവരുടെ മെസഞ്ചറിൽ പോയി ഈ Screenshots ഷെയർ ചെയ്തു. സാധനം കിട്ടിയില്ലെങ്കിൽ ഇത് social media യിൽ ഇടും എന്ന് മെസേജ് കൊടുത്തു. അപ്പോൾ,ഒരു ദിവസം കൂടി തരണം, ഇന്നു തന്നെ അയക്കാം. എന്ന് അവർ ഉറപ്പു നൽകി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു പാർസൽ വന്നു.
തുറന്നു നോക്കിയപ്പോൾ വീണ്ടും പറ്റിക്കപ്പെട്ടു
എന്നു മനസിലായി,
തീരെ നിലവാരമില്ലാത്ത, റോഡ് സൈഡിൽ വച്ച് വിൽക്കുന്ന തരത്തിൽപെട്ട 400 രൂപയിൽ താഴെ മാത്രം വിലവരുന്ന, ഞാൻ ഓർഡർ ചെയ്ത സൈസു പോലുമല്ലാത്ത മറ്റൊരു സാധനം.
വൻ തുക കാണിച്ച് ഗുണനിലവാരമില്ലാത്ത സാധനങ്ങൾ കച്ചവടം ചെയ്യുന്ന വെറും മൂന്നാംകിട സ്ഥാപനം.
അങ്ങനെയിരിക്കുകയാണ് ഇപ്പോൾ മിനി കൂപ്പർ അപകടം സംഭവിച്ചതും അതിനെ തുടർന്ന് തന്റെ ദുരവസ്ഥ ഇവർ പങ്ക് വെച്ചതും.
ഇഹ ഡിസൈൻസിൽ ജോലി ചെയ്തിരുന്ന, ഒരു വർഷം മുമ്പ് അവിടുത്തെ ജോലി മതിയാക്കി പോന്ന മുൻ ജീവനക്കാരിയുടെ അനുഭവകുറിപ്പ് ഇതിനേക്കാൾ ഞെട്ടിപ്പിക്കുന്നതാണ്.
ഇത് പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരിന്റെ കർമ്മഫലമാണ്!
നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് മിനി കൂപ്പർ കാറിടിച്ച് മൂന്ന് പാവങ്ങളുടെ ജീവനെടുത്ത ആ പ്രതിയുടെ ഉമ്മയുടെ സ്ഥാപനമാണ് IHA Designs.
ആ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്ത ഒരാളെന്ന നിലയിൽ, അവിടെയുള്ള സ്റ്റാഫുകളുടെ നെഞ്ചുപൊട്ടിയുള്ള ശാപത്തിന്റെ ഫലമാണ് ഇന്ന് ആ കുടുംബം അനുഭവിക്കുന്നത്.
സ്വന്തം മക്കളെ എല്ലാ സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും വളർത്തുമ്പോൾ, നിങ്ങളുടെ കടയിൽ വന്ന് ചോരനീരാക്കി പണിയെടുക്കുന്ന മറ്റു മക്കളും മനുഷ്യരാണെന്ന് ഈ ഉടമകൾ ഓർക്കേണ്ടതായിരുന്നു.
സ്വന്തം വീട്ടിലെ കഷ്ടപ്പാടും ഗതികേടും കൊണ്ടാണ് പലരും അവിടെ രാവും പകലും വിയർപ്പൊഴുക്കുന്നത്. അവർക്ക് അർഹതപ്പെട്ട പൈസ പോലും കൃത്യമായി കൊടുക്കാതെ പല കാരണങ്ങൾ പറഞ്ഞ് കട്ട് ചെയ്യാനും, അവരെ പുച്ഛിച്ച് തള്ളാനും ഈ മാനേജ്മെന്റിന് ഒരു മടിയുമില്ലായിരുന്നു.
അവിടെ ചോദിക്കാനും പറയാനും ചെന്നാൽ ജീവനക്കാരെ ഒതുക്കാനും ചീത്ത വിളിക്കാനും ‘മാനേജർ’ എന്ന പേരിൽ രണ്ട് ഗുണ്ടകളെയാണ് അവിടെ നിർത്തിയിരിക്കുന്നത്.
ഒരു മീറ്റിംഗിൽ വെച്ച് ഉടമയായ ഈ സ്ത്രീ (പ്രതിയുടെ ഉമ്മ) സ്റ്റാഫുകളോട് പരസ്യമായി പറഞ്ഞ വാക്കുകൾ ഇന്നും കാതിൽ മുഴങ്ങുന്നുണ്ട്:
“ഞാൻ വീഡിയോ ചെയ്ത് ആളുകളെ കടയിലേക്ക് എത്തിക്കും, നിങ്ങൾ സാധനങ്ങൾ കൊടുക്കണം. ഏതെങ്കിലും ഒരു കസ്റ്റമർ സാധനം എടുക്കാതെ മടങ്ങിപ്പോയാൽ അവിടുത്തെ സ്റ്റാഫുകളുടെ ..
എത്രയോ ജീവനക്കാർ അവിടെ ഇരുന്ന് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്.
സഹികെട്ട് കണ്ണീരൊഴുക്കി അവിടെ നിന്നും ഇറങ്ങിപ്പോയിട്ടുണ്ട്.
അധ്വാനിക്കുന്നവന്റെ കാശ് വെട്ടിച്ച്, അവരെ പുച്ഛിച്ച്, ആ പൈസയിൽ സ്വന്തം മകന് ആഡംബര ജീവിതം ഒരുക്കി നൽകിയപ്പോൾ ഓർക്കണമായിരുന്നു—ആ പാവങ്ങളുടെ കണ്ണീരിന് ഒരു വിലയുണ്ടെന്ന്.
കാലം കാത്തുവെച്ച കർമ്മഫലമാണ് ഇന്ന് ഈ ദുരന്തത്തിന്റെ രൂപത്തിൽ നിങ്ങളുടെ കുടുംബത്തെ തേടിയെത്തിയത്.
“എന്റെ ബാപ്പ നോക്കിക്കോളും” എന്ന അഹങ്കാരത്തോടെ നിങ്ങളുടെ മകൻ പറഞ്ഞ വാക്കുകൾ മൂന്ന് പാവങ്ങളുടെ ജീവനെടുത്ത കേസിൽ നിയമത്തിന് മുന്നിൽ വിലപ്പോകില്ല.
പണത്തിന്റെ കൊഴുപ്പിൽ മറ്റുള്ളവരെ മനുഷ്യരായി കാണാത്തവർക്കുള്ള ദൈവത്തിന്റെ തിരിച്ചടിയാണിത്.
ഇനിയെങ്കിലും തൊഴിലാളികളെ മനുഷ്യരായി കാണാൻ പഠിക്കുക!
സത്യത്തിൽ തൊഴിലാളികളാണ് പലപ്പോഴും ഒരു സ്ഥാപനം നില നിന്ന് പോവാൻ കാരണം. അവരോട് മാന്യമായി ഇടപെടണം. അനേകം പേര് ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ ഒരാളുടെ പോലും കണ്ണീർ വീണു കൂടാ..
സുഹൈലിന്റെ അറസ്റ്റ് നടന്നതിനുശേഷം സ്ഥാപനത്തിന്റെ പേരിൽ പരസ്യ വീഡിയോകൾ ഇറങ്ങുന്നുണ്ട്. ഏതായാലും ഗുണനിലവാരം ഇല്ലാത്ത പറ്റിക്കപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളിൽ പോയി തല വച്ച് കൊടുക്കാതിരിക്കുക.

